നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന് വേണ്ടി മണ്ഡലത്തിലെ 3000ത്തിലധികം വീടുകളില്‍ കയറി പ്രചരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പ്രശംസിച്ച് ടി സിദ്ധിഖ് എംഎല്‍എ. അച്ഛന്റെ വഴിയിലൂടെ നടക്കുകയാണ് മകനും എന്നാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.
'ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ രീതി… മകന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിലമ്പൂരില്‍ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളില്‍… കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍…
അച്ഛന്റെ വഴിയിലൂടെ മകനും… ആര്യാടന് ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രവര്‍ത്തനം നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു…', എന്നാണ് ടി സിദ്ധിഖ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ എം ലിജു അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാണ്ടി ഉമ്മനെ പ്രശംസിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.