പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം.
0Sub-Editor 📩: dailymalayalyinfo@gmail.comവെള്ളിയാഴ്ച, ജൂൺ 20, 2025
ഹൈദരാബാദ്: പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ നിൽക്കാൻ എംഎൽഎ പറയുകയായിരുന്നുവെന്നാണ് ആരോപണം.
ജൂൺ 16ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രയിലെ അധോനി മണ്ഡലത്തിലെ എംഎൽഎയാണ് പാർത്ഥസാരഥി. മണ്ഡലത്തിലെ ഒരു പൊതുപരിപാടിക്കിടെ എംഎൽഎ ഗ്രാമമുഖ്യനെവിടെയെന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അപ്പോഴെല്ലാം വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎ വിളിക്കുന്നത്.
തുടർന്ന് ഗ്രാമമുഖൻ ക്രിസ്ത്യാനിയാണോ എന്ന് എംഎൽഎ ചോദിച്ചു. ഇതിന് ഗ്രാമമുഖ്യൻ ക്രിസ്ത്യാനിയല്ല എന്നും ദളിതനാണ് എന്നും തൊട്ടടുത്തുള്ള ടിഡിപി വനിതാ നേതാവ് മറുപടി നൽകുന്നുണ്ട്. ശേഷം വേദിക്ക് താഴെ എന്നതരത്തിൽ കൈ ചൂണ്ടിക്കാണിച്ച ശേഷം ഗ്രാമമുഖ്യനോട് അവിടം നിൽക്കാൻ എംഎൽഎ പറയുകയായിരുന്നു. വിഷയത്തിൽ വലിയ വിമർശനമാണ് എംഎൽഎയ്ക്കെതിരെ ഉയരുന്നത്. സാമൂഹികമാധ്യമങ്ങളിലാകെ സംഭവം ചർച്ചയായിരിക്കുകയാണ്.
അക്കൗണ്ടിങ്, പ്രോഗ്രാമിങ്, മൾട്ടിമീഡിയ, എന്നീ മേഖലകളിൽ ഉയർന്ന കരീയർ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ, എങ്കിൽ V-TEC ACADEMY നിങ്ങൾക്കു ആകർഷകമായ ഫീസിളവിൽ PSC / UPSC / INTERNATIONAL സർട്ടിഫികേഷനോട് കൂടി പടിക്കുവാനുള്ള അവസരം ഒരുക്കുന്നു. ZOHO BOOKS, SAP, TAXATION COURSE, QUICKBOOKS, FULLSTACK DEVELOPER, AI, MACHINE LEARNING, GRAPHIC DESIGNING തുടങ്ങി 100 ഓളം കോഴ്സുകൾ പഠിപ്പിക്കുവാൻ 10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള അധ്യാപകരും. TALLY യുടെ KASE approve ചെയ്ത സർട്ടിഫിക്കേഷനും ഞങ്ങളുടെ പ്രേത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്കായിPala/ Ettumanoor V - TEC ലേക്ക് വിളിക്കു
സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ മാത്രമല്ല,ആരാധന നടക്കുന്ന പ്രകൃതി ക്ഷേത്രം
ആലപ്പാട്ട് ഗോൾഡ്, കറുകച്ചാൽ
⭐⭐⭐⭐⭐⭐ ആലപ്പാട്ട് ഗോൾഡ് ഉള്ളപ്പോൾ ഇനി നിങ്ങളുടെ സ്വർണ്ണം ലേലത്തിൽ പോകും എന്നുള്ളത് മറന്നേക്കൂ. 👉 ബാങ്കിന്റെ പലിശ മുഴുവനായി അടച്ച് തീർത്ത് ഇടപാട് തീർത്തു കൊടുക്കുന്നു. 👉 22K / 21K / 20K / 18K എന്നീ പ്യൂരിറ്റി ഉള്ള സ്വർണ്ണത്തിനും അതാത് ദിവസത്തെ മാർക്കറ്റ് വില നൽകുന്നു. 👉 100% വിശ്വസ്തവും സുതാര്യവുമായ സേവനം ഞങ്ങൾ ഉറപ്പ് നൽകുന്നു. 👉 RTGS അക്കൗണ്ട് ട്രാൻസ്ഫർ ലഭ്യമാണ്. 👉കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലൂം ഞങ്ങളുടെ സർവീസ് ലഭ്യമാണ്. 💫💫💫💫💫💫💫 കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ വിളിക്കുക:- ⭐⭐⭐⭐⭐⭐
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.