ആവശ്യപ്പെടുന്നതെല്ലാം നൽകുന്നു ഒളിച്ചോടാൻ കഴിയില്ല, ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറിനെ വിമർശിച്ച് ആകാശ് ചോപ്ര.

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറിനെ വിമർശിച്ച് മുൻ താരം ആകാശ് ചോപ്ര. ​ഗംഭീർ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതെല്ലാം നൽകി കഴിഞ്ഞു. ഇനി റിസൾട്ട് ഉണ്ടാകണം. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ​ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഇപ്പോൾ വിലയിരുത്താൻ കഴിയില്ലെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു

ഇന്ത്യൻ ക്രിക്കറ്റിന്റെ അടിസ്ഥാന തത്ത്വമെന്നത് വിജയങ്ങളിൽ എല്ലാവരും ചേർന്ന് ആഘോഷിക്കുക എന്നതാണ്. എന്നാൽ പരാജയങ്ങളിൽ വിമർശനങ്ങൾ നേരിടണം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ശുഭ്മൻ ​ഗിൽ ഏറ്റെടുത്തതെയുള്ളൂ. ഒരു വിലയിരുത്തിലിന് കാത്തിരിക്കണം. ശുഭ്മൻ ​ഗില്ലിന്റെ നായകമികവ് മനസിലാക്കാൻ സമയമെടുക്കും,' ചോപ്ര പറഞ്ഞു.
മറുവശത്ത് പരിശീലകൻ ​ഗൗതം ​ഗംഭീറിനുമേൽ സമ്മർദ്ദം ഉയരുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും ​ഗംഭീറിന്റെ മികവ് പരിശോധിക്കാം. വൈറ്റ് ബോളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നു. എന്നാൽ ടെസ്റ്റിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ​ഗംഭീർ വിജയിച്ചത്. ഏഴ് മത്സരങ്ങളിൽ ​പരാജയപ്പെട്ടു. തുടർച്ചയായി ​ഗംഭീർ പരാജയം നേരിടുകയാണ്,' ചോപ്ര കൂട്ടിച്ചേർത്തു.

എന്താണ് ഇന്ത്യൻ ടീമിനുള്ളിൽ സംഭവിക്കുന്നത്. ഇന്ത്യൻ മാനേജ്മെന്റ് ആവശ്യപ്പെടുന്ന ടീമിനെ സെലക്ടർമാർ നൽകുന്നു. ഏത് താരത്തിനെ വേണം?, എത്ര താരങ്ങളെ വേണം? അവയെല്ലാം നൽകപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ടീം വിജയങ്ങൾ നേടണം. പരാജയങ്ങളിൽ നിന്ന് ടീം മാനേജ്മെന്റിന് ഒളിച്ചോടാൻ സാധിക്കില്ല,' ചോപ്ര വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !