തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.
കോഴിക്കോട് ഹോമിയോ കോളേജ്, കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, അങ്കമാലി എസ്എംഇ കോളേജ് ഉള്‍പ്പെടെ നിരവധി കോളേജുകള്‍ കെഎസ്യുവില് നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു.കണ്ണൂര്‍ ഗവ. ഫാര്‍മസി കോളേജ്, കണ്ണൂര്‍ ഗവ പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ ഗവ നഴ്സിങ് കോളേജ്, കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ്, ചോറ്റാനിക്കര പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ കോളേജ്, തൃപ്പൂണിത്തുറ മെഡിക്കല്‍ ട്രസ്റ്റ് കോളേജ്, ഒല്ലൂര്‍ വൈദ്യരക്തനം ആയുര്‍വേദ കോളേജ്, കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, സീതത്തോട് ഗവണ്മെന്റ് നഴ്സിങ് കോളേജ്, ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളേജ്, കൊല്ലം ഗവ. മെഡിക്കല്‍ കോളേജ്, കൊല്ലം ഗവ. നഴ്സിങ് കോളേജ്, എസ്എംഇ നഴ്സിങ് കോളേജ് കൊട്ടാരക്കര, എന്നിവിടങ്ങളില്‍ എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി വരാനുണ്ട്.നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്‍ത്ഥിത്വം'എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്ഐ ഇത്തവണ മത്സരത്തിനിറങ്ങിയത്.നുണപ്രചരണങ്ങള്‍ നടത്തിയും, വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ചും, അക്രമങ്ങള്‍ അഴിച്ചുവിട്ടും എസ്എഫ്ഐക്കെതിരെ നടത്തുന്ന സമാനതകളില്ലാത്ത കടന്നാക്രമണങ്ങള്‍ക്കും അതിന് നേത്യത്വം കൊടുക്കുന്ന സകല വലതുപക്ഷ പിന്തിരിപ്പന് ശക്തികള്‍ക്കുമുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ട മറുപടിയാണ് ആരോഗ്യ സര്‍വകലാശാല തിരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ നേതൃത്വം ഫേസ്ബുക്കില്‍ കുറിച്ചു.ഉജ്ജ്വല വിജയം നേടി എസ്എഫ്ഐ, ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗവും എതിരില്ലാതെ വിജയിച്ചു.
0
ഞായറാഴ്ച, ജൂൺ 01, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.