ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം.ഒരാൾ അറസ്റ്റിൽ.

മലപ്പുറം: എടക്കരയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എഎ റഹീം എംപി ഇടപെട്ടാണ് കരിങ്കൊടി കാണിച്ചയാളെ തടഞ്ഞത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിലമ്പൂരില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

എടക്കരയില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങാനായി മുഖ്യമന്ത്രി വാഹനത്തില്‍ കയറിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. വഴിക്കടവ് സ്വദേശി ഫൈസല്‍ ആണ് കരിങ്കൊടി കാണിച്ചത്. സിസ്റ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന്റെ കൂടെ നിന്ന നിലമ്പൂര്‍ ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് പിണറായി വിജയന്‍ എടക്കര പഞ്ചായത്തില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഉപതിരഞ്ഞെടുപ്പ് ഒരാള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ഈ തിരഞ്ഞെടുപ്പ് നിലമ്പൂരിന്റെ യഥാര്‍ത്ഥ തെളിമ വ്യക്തമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !