ജയിലിലെ യുവ തടവുകാർക്ക് കലാപരിശീലനത്തിന് അവസരമൊരുക്കി അധികൃതർ.

കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ യുവ തടവുകാർക്ക് ഇനി കലാപരിശീലനത്തിന് അവസരം. 18-നും 21-നും ഇടയിൽ പ്രായമുള്ള യുവ തടവുകാർക്ക് ഇനിമുതൽ ആട്ടവും പാട്ടുമൊക്കെ പഠിക്കാം. നൂറോളം വരുന്ന തടവുകാരുടെ മനസ് ക്രിമിനൽ ചിന്തകളിലേക്ക് പോകാതിരിക്കാൻ തടവറയിൽ പരിശീനമൊരുക്കുകയാണ് അധികൃതർ.

എറണാകുളം ജില്ലാ ജയിലിനോട് ചേർന്ന് യുവ തടവുകാരെ പാർപ്പിച്ചിട്ടുള്ള ബോസ്റ്റൽ സ്കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി കലാപരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നൃത്തം, നാടകം, ശിൽപകല, നാടൻപാട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം. തൃക്കാക്കര നഗരസഭയും ജയിൽ സാംസ്കാരിക വകുപ്പുകളും ചേർന്ന് നടത്തുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് നഗരസഭയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാരാണ്.

താത്പര്യമുള്ള എല്ലാ തടവുകാർക്കും പരിശീലനം നൽകും. ആദ്യ ആഴ്ചയിൽ മൂന്ന് ദിവസമാണ് പരിശീലനം. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംപിയാണ് നിർവഹിച്ചത്. നഗരസഭ അധ്യക്ഷ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !