ഭോപ്പാൽ: ഭർത്താവിന്റെ സഹായത്തോടെ സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. 50,000 രൂപയുടെ കടം വീട്ടാൻ വേണ്ടിയാണ് ഭർത്താവ് ഇതു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡോറിലെ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു
ധാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കൻവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഭർത്താവ് താമസിക്കുന്നത്. യുവതി ഇൻഡോർ സ്വദേശിനിയാണ്. തന്റെ ഭർത്താവ് ചൂതാട്ടക്കാരനാണെന്നും ഇതുമൂലം കടം വർദ്ധിച്ചുവെന്നും യുവതി പരാതിപ്പെട്ടതായി കൻവാൻ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അഭയ് നീമ പറഞ്ഞുകടക്കെണിയിലായ ഭർത്താവ് പണം കടം വാങ്ങിയ സുഹൃത്തുമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് സ്ത്രീ പരാതിയിൽ ആരോപിച്ചു. ഒളിവിൽ പോയ രണ്ടുപേർക്കുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. "സംഭവം അന്വേഷിച്ചുവരികയാണ്. ഇരയുടെ മൊഴി ഇൻഡോറിൽ രേഖപ്പെടുത്തുമെന്നാണ് ധാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗീതേഷ് കുമാർ ഗാർഗെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഭർത്താവിന്റെ സഹായത്തോടെ യുവതിയെ സുഹൃത്ത് ബലാത്സംഗം ചെയ്തത് കടം വീട്ടാൻ വേണ്ടിയെന്ന്
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.