സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയതിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. നിലമ്പൂരില്‍ മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ലെന്നും നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും എം സ്വാരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

നിലമ്പൂരില്‍ ഐക്യദാര്‍ഢ്യവുമായി ഒഴുകിയെത്തുന്നത് മഹാജനസഞ്ചയമാണെന്നും സ്വരാജ് കുറിപ്പില്‍ പറഞ്ഞു. നാട് വളരണമെന്ന് കാംക്ഷിക്കുന്നവരാണ് നിലമ്പൂരുകാര്‍. നവകേരളം യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍. സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മതനിരപേക്ഷ വാദികള്‍. അവരാണിവിടെ മത്സരിക്കുന്നത്. ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടമെന്നും എം സ്വരാജ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ല. തെരഞ്ഞെടുപ്പിലെ തങ്ങളുടെ പങ്ക് ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്നതെങ്ങനെ? ഇവിടെ നിലമ്പൂരില്‍ മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ല. ജനങ്ങളാണിവിടെ മത്സരിക്കുന്നത്. അതെ, നാടിനുവേണ്ടി ജനം മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. നാട് വളരണമെന്ന് കാംക്ഷിക്കുന്നവര്‍.

നവകേരളം യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍. സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മതനിരപേക്ഷ വാദികള്‍. അവരാണിവിടെ മത്സരിക്കുന്നത്. ഇവിടെ ജനങ്ങള്‍ മത്സരിക്കുന്നത്, എല്ലാ ജനവിരുദ്ധ ശക്തികള്‍ക്കും എതിരെയാണ്. നാടിനു വേണ്ടിയുള്ള ജനകീയപോരാട്ടത്തില്‍ നമുക്ക്, നിലമ്പൂരിലെ ജനങ്ങള്‍ക്ക് വിജയിക്കാം ഇടതുപക്ഷത്തോടൊപ്പം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !