ജൂൺ 20 ന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ പുകഴ്ത്തി ഫാസ്റ്റ് ബൗളിങ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്. ബുംമ്രയുടെ വ്യത്യസ്തമായ ബൗളിങ് ആക്ഷനും ബാറ്റര്‍മാരെ കബളിപ്പിക്കാനുള്ള കഴിവും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായും താരം പറഞ്ഞു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയ താരം ബുംമ്ര തന്നെയാണ്. അദ്ദേഹത്ത ഇംഗ്ലണ്ട് പേടിക്കണം, താരം ഇതിഹാസ ഓസ്ട്രേലിയന്‍ ബൗളര്‍ ഗ്ലെന്‍ മഗ്രാത്തിനെ പോലെയാണെന്നും ബ്രോഡ് പറഞ്ഞു. 'ബുംറ പന്തെറിയുമ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ് ഓടുന്നത്. എന്നാല്‍ പന്തിന്റെ വേഗത 90 മൈല്‍ വേഗതയായിരിക്കും.ഷൊയ്ബ് അക്തർ മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ ഓടുകയും മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ പന്തെറിയുകയുമാണ് ചെയ്യുന്നത്. ഈ വ്യത്യാസം ബുംമ്രയിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മിന്നുന്ന പ്രകടനമായിരുന്നു ബുംമ്ര കാഴ്ച്ച വെച്ചിരുന്നത്. ടൂർണമെന്റിൽ 32 വിക്കറ്റുകളാണ് താരം നേടിയത്. അവസാന മത്സരത്തിൽ താരത്തിന് പരിക്ക് മൂലം പിന്മാറേണ്ടിയും വന്നിരുന്നു. കഴിഞ്ഞ വർഷം ടെസ്റ്റിൽ 13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.