കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി 18കാരൻ. 17 വയസുമുതൽ എംഡിഎംഎയും കഞ്ചാവും നൽകി തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അജ്നാസിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും യുവാവ് പറഞ്ഞു.
പലർക്കും ഇരകളെ എത്തിച്ച് നൽകാൻ നിർദ്ദേശിച്ചെന്നും അജ്നാസിന് പല ഉന്നതരുമായി ബന്ധമുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. അജ്നാസ് കൂടുതൽ പെൺകുട്ടികളെ ഇരകളാക്കിയിട്ടുണ്ടെന്നും പലർക്കും ഇരകളെ എത്തിച്ചു നൽകാൻ തന്നോട് നിർദേശിക്കുമായിരുന്നുവെന്നും യുവാവ് പറഞ്ഞു.രഹസ്യങ്ങൾ സൂക്ഷിക്കാത്തതിനാൽ തന്നെ സംഘത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നെന്നും യുവാവ് കൂട്ടിചേർത്തു. മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അജ്നാസിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു യുവാവും വെളിപ്പെടുതതലുമായി രംഗത്ത് വന്നിരുന്നു. തന്നെ പ്രായപൂർത്തിയാകുന്നതിനു മുമ്പ് എംഡിഎംഎ നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് 18-കാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. പലപ്പോഴും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.അജ്നാസും ഭാര്യയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ താനറിയാതെ ചിത്രീകരിച്ച് പിന്നീട് ഭീഷണിപ്പെടുത്തി. തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും 18കാരൻ വെളിപ്പെടുത്തിയിട്ടുണ്ട്. അജ്നാസിന് പൊലീസിലും അടുപ്പക്കാരുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അജ്നാസിൽ നിന്ന് എംഡിഎംഎ വാങ്ങുന്നത് നേരിൽ കണ്ടുവെന്നും കൗമാരക്കാരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു എന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പരാതിയില്‍ കഴിഞ്ഞ മാസമാണ് അടുക്കത്ത് സ്വദേശി അജിനാസിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതി രാജസ്ഥാനിലേക്ക് കടന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്‌നാസിനെ കുറ്റ്യാടി പൊലീസ് മംഗലാപുരത്തുനിന്ന് പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.