ഐഎംഎഫിൻ്റെ ഏറ്റവും വലിയ അഞ്ചാമത്തെ കടക്കാരനാണ് പാകിസ്താൻ എന്നാണ് ബിബിസി റിപ്പോർട്ട്

ഇസ്ലാമാബാദ്: പ്രതിരോധ ബജറ്റ് 20 ശതമാനം വ‍ർദ്ധിപ്പിച്ച് പാകിസ്താൻ. പാകിസ്താൻ അതിന്റെ മൊത്തം ബജറ്റിൽ 6.9 ശതമാനം കുറവ് വരുത്തിയപ്പോഴാണ് പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ചിരിക്കുന്നത്. അടുത്തകാലത്ത് പ്രതിരോധ ബജറ്റിൽ വരുത്തിയ ഏറ്റവും ഉയർന്ന വർദ്ധനവാണിത്

274 ബില്യൺ യുഎസ് ഡോളറിൻ്റെ കടക്കെണിയിലായിരിക്കുമ്പോഴാണ് പാകിസ്താൻ പ്രതിരോധ ബജറ്റിൽ കുത്തനെയുള്ള വ‍ർ‌ദ്ധനവ് വരുത്തിയിരിക്കുന്നത്. പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് വായ്പ തേടിയ പശ്ചാത്തലത്തിൽ കൂടിയാണ് പാകിസ്താൻ പ്രതിരോധ ബജറ്റ് വർദ്ധിപ്പിച്ചിരിക്കുന്നത്.ജൂൺ 10 നാണ് 2025-26 വർഷത്തേയ്ക്കുള്ള വാർഷിക ഫെഡറൽ ബജറ്റ് പാകിസ്താൻ ധനകാര്യ മന്ത്രി മുഹമ്മ​ദ് ഔറം​ഗസേബ് അവതരിപ്പിച്ചത്. പാകിസ്താൻ്റെ മൊത്തം വാർഷിക ബജറ്റിന്റെ ഏകദേശം 14.5 ശതമാനമാണ് പ്രതിരോധ സേനയ്ക്ക് അനുവദിച്ചിരിക്കുന്നത്.
ഇത് രാജ്യത്തിൻ്റെ ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ്. പാകിസ്താൻ്റെ പ്രതിരോധ ബജറ്റ് വർഷങ്ങളായി ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താനിലെ വ്യോമകേന്ദ്രങ്ങൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ പ്രതിരോധ ചെലവിൽ വൻവർദ്ധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘർഷവും സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് പാകിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാമ്പത്തികമായി പ്രതിസന്ധിയിലായി പാകിസ്താൻ ഐഎംഎഫിനെയാണ് പ്രധാനമായും സാമ്പത്തിക സ്രോതസ്സിനായി ആശ്രയിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ 2023ൽ പാകിസ്താൻ അമേരിക്കയിൽ നിന്നും 3 ബില്യൺ ഡോളർ സ്റ്റാൻഡ്-ബൈ ക്രമീകരണം നേടിയിരുന്നു. 2024 സെപ്റ്റംബറിൽ പാകിസ്താന് 7 ബില്യൺ ഡോളർ സാമ്പത്തിക സഹായം ഐഎംഎഫ് അനുവദിച്ചിരുന്നു. ഐഎംഎഫ് നൽകുന്ന ഫണ്ടുകൾ സൈനിക ചെലവുകൾക്കായി നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും അവ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതായാണ് ചൂണ്ടിക്കാണിക്കുന്നത്. 

ഐഎംഎഫ് വായ്പകൾ ലഭിക്കുന്നതിലൂടെ സർക്കാരിന് ആഭ്യന്തര ഫണ്ടുകൾ പ്രതിരോധ ചെലവിലേയ്ക്ക് തിരിച്ചുവിടാൻ സാധിക്കുന്നുണ്ട്. 1958 മുതൽ പാകിസ്ഥാൻ ഐഎംഎഫിൽ നിന്നും 20-ലധികം വായ്പകൾ എടുത്തിട്ടുണ്ട്. നിലവിൽ ഐഎംഎഫിൻ്റെ ഏറ്റവും വലിയ അഞ്ചാമത്തെ കടക്കാരനാണ് പാകിസ്താൻ എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !