ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ ഇവി, നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നിവയ്ക്കാണ് ടാറ്റ ഏറ്റവും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍ ബോണസ്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രോപ്പേജ് ഓഫര്‍ തുടങ്ങി വാഹനങ്ങളുടെ 2024, 2025 മോഡലുകള്‍ക്കാണ് ഇളവ് നല്‍കുന്നത്.

ടിയാഗോ ഇവിയുടെ എല്ലാ മോഡലുകള്‍ക്കും 30,000 രൂപയുടെ ഗ്രീന്‍ ബോണസ് ഇളവാണ് ടാറ്റ നല്‍കുന്നത്. കൂടാതെ രണ്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റതിന്റെ ഭാഗമായി 50,000 രൂപ വരെയുള്ള മറ്റ് ഓഫറുകളും ലഭ്യമാണ്. സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് സാധാരണ നല്‍കാറുള്ള ഇളവുകളുടെ ഭാഗമായി 5000 രൂപ മുതല്‍ 15000 രൂപ വരെ നിലവില്‍ ഇളവുണ്ട്. ഇവയെല്ലാം ചേര്‍ത്ത് 2025 മോഡലിന് 95000 രൂപയുടെ വരെഇളവും ടാറ്റ ലഭ്യമാക്കിയിട്ടുണ്ട്
ടിയാഗോ ഇവി 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 10,000 രൂപവരെയാണ് ഇപ്പോള്‍ ഇളവ് നല്‍കുന്നത്. ഇതെല്ലാം ചേര്‍ത്ത് 2024 മോഡലിന് 1.05 ലക്ഷം രൂപ ഇളവ് ലഭിക്കും.പഞ്ച് ഇവിയുടെ എല്ലാ മോഡലുകള്‍ക്കും 20,000 രൂപ ഗ്രീന്‍ ബോണസും, രണ്ടുലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റതിന്റെ പശ്ചാത്തലത്തില്‍ എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് തുടങ്ങിയ ഓഫറുകള്‍ നല്‍കുകയാണ് ടാറ്റ.
കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതല്‍ 15000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. നിലവില്‍ ടിയാഗോ ഇവി, പഞ്ച് ഇവി എന്നീ ഇലക്ട്രിക് കാറുകള്‍ എന്നിവ കൂടാതെ കര്‍വ് ഇവി, നെക്‌സോണ്‍ ഇവി എന്നീ ഇലക്ട്രിക് കാറുകള്‍ക്കും ടാറ്റ പുതിയ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !