കൊച്ചി: രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ എമ്പുരാന് സിനിമയിലെ മുന്നയുടെ കാര്യം പരാമര്‍ശിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഉദ്ദേശിച്ചല്ലെന്ന് ജോണ്‍ ബ്രിട്ടാസ്. ജോര്‍ജ് കുര്യനെയായിരുന്നു ഫോക്കസ് ചെയ്തത്. കാര്യം മനസ്സിലാക്കിയപ്പോള്‍ ജോര്‍ജ് കുര്യന് തലതാഴ്ത്തി.
തന്നെയാണ് ഉദ്ദേശിച്ചതെന്ന് കരുതി സുരേഷ് ഗോപി ചാടി വീഴുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പ്രമുഖ വാർത്താ ചാനലിലെ പ്രസ്കോണ്ഫറന്സിലായിരുന്നു രാജ്യസഭയിലെ സംഭവം വിശദീകരിച്ചത്. മുനമ്പം സംഭവത്തെ മുന്‍നിര്‍ത്തി ബിജെപി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആരവത്തില്‍ ഒരുപാട് വ്യാജം ഉണ്ട്. അത് തുറന്നുകാട്ടണമെന്ന ആഗ്രഹമുണ്ടായിരുന്നു. സുരേഷ് ഗോപി അതില്‍ വന്നുപെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. അന്ന് പ്രതീകാത്മകമായി സംസാരിച്ചതാണ്. അദ്ദേഹമാണ് മുന്നയെന്ന് വിചാരിച്ച് സുരേഷ് ഗോപി ചാടി വീഴുകയായിരുന്നു.കുറച്ചുകൂടി ഫോക്കസ് ചെയ്തത് ജോര്‍ജ് കുര്യനെയായിരുന്നു. അതിന്റെ തലേദിവസം കുരിശ് എന്നൊക്കെ പറഞ്ഞത് ജോര്‍ജ് കുര്യന് ആയിരുന്നു. ജോര്‍ജ് കുര്യന് കാര്യം മനസ്സിലായപ്പോള്‍ തല പതുക്കെ താഴ്ത്തി. പ്രതികരിക്കാന്‍ പോയില്ല. അപകടകരമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി', ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അന്ന് മറുപടി പറയാനായി സുരേഷ് ഗോപി എഴുന്നേറ്റപ്പോള്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും അക്കാര്യം കാമറയില്‍ ഇല്ലെങ്കിലും തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
'അവിടെ ഇരിക്കെന്ന് പറയുന്നുണ്ട്. ഞാന്‍ കാണുന്നുണ്ട്. അപ്പോഴേക്ക് പുള്ളി വേറെ ഗിയറിലേക്ക് പോയി. തിരിച്ചെടുക്കാന്‍ പറ്റാതെ ആയി. അന്ന് മാത്രമാണ് ഞാന്‍ രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ചത്. കേരളത്തെ അഡ്രസ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്', എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എമ്പുരാനിലെ മുന്നയെ ഇവിടെയുള്ള ബിജെപി ബെഞ്ചുകളില്‍ കാണാമെന്നും ജനം അത് തിരിച്ചറിയും എന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്
എമ്പുരാന് സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ കഥാപാത്രത്തെ ഇവിടെ കാണാം (രാജ്യസഭ). ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ആ മുന്നയെ കേരളവും മലയാളിയും തിരിച്ചറിയും. അതാണ് കേളത്തിന്റെ ചരിത്രം. ബിജെപി വിഷത്തെ ഞങ്ങള്‍ കേരളത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. പക്ഷേ കേരളത്തില്‍ നിന്ന് ഒരാളെ ?ജയിപ്പിച്ചിട്ടുണ്ട്. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. ആ തെറ്റ് ഞങ്ങള്‍ തിരുത്തും. പേടിക്കേണ്ട', എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.