ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് യുവതിയുടെ കഴുത്തില്‍ കണ്ട ചരട് ഉപയോഗിച്ച് കഴുത്ത് മുറുക്കിയ പാടുകള്‍.

തൃശൂര്‍: തൃശൂരില്‍ സംശയത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് യുവതിയുടെ കഴുത്തില്‍ കണ്ട കറുത്ത പാടുകള്‍. ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാര്‍ കഴുത്തില്‍ കണ്ട കറുത്ത പാടുകളുടെ കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും തുടര്‍ന്ന് സയന്റിഫിക് പരിശോധന നടത്തുകയുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയത്. ചരട് ഉപയോഗിച്ചാണ് കഴുത്ത് മുറുക്കിയതെന്നും ഭര്‍ത്താവ് കുറ്റസമ്മതം നടത്തി. ഇന്നലെയായിരുന്നു വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടില്‍ ദിവ്യയെ ഭര്‍ത്താവ് കുഞ്ഞിമോന്‍ കഴുത്തുഞെരിച്ച് കൊന്നത്.

ദിവ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അമ്മൂമ്മ ശാന്തയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വരന്തരപ്പിള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് സംശയാസ്പദമായി കഴുത്തില്‍ കറുത്തപാട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സയന്റിഫിക് ഓഫീസര്‍ ലക്ഷ്മി നടത്തിയ പരിശോധനയില്‍ ദിവ്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. 

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. മരണം കൊലപാതകമാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതിന് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ദിവ്യയെ കൊലപ്പെടുത്തിയതാണെന്ന് കുഞ്ഞുമോന്‍ സമ്മതിച്ചു. മറ്റൊരാളുമായി ദിവ്യക്ക് ബന്ധമുള്ളതായി സംശയിച്ചിരുന്നുവെന്നും അതേ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചരട് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുഞ്ഞുമോന്‍ വെളിപ്പെടുത്തി. 


ഇതിന് പിന്നാലെ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പിനായി ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടില്‍ എത്തിച്ചപ്പോള്‍ തൊട്ടടുത്ത കുളത്തില്‍ ചരട് വലിച്ചെറിഞ്ഞതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചരട് കണ്ടെടുക്കുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !