കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ നന്തിയില്‍ വാഹനാപകടം. ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്പാലത്തില് ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര് കൂട്ടിയിടിച്ചാണ് അപകടം.
ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.