കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍. ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു
അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കാനാണ് പോസ്റ്റിടുന്നതെന്നും അഖില്‍ നിഷ്‌കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ തന്നെ മാത്രം വിമര്‍ശിച്ച്, ടാര്‍ഗെറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്ക് ഇട്ടുകൊടുത്തത് തനിക്ക് മനസിലായിട്ടില്ലെന്ന് ആരും കരുതേണ്ടെന്നും ഇന്ദു മേനോന്‍ പറഞ്ഞു. നേരത്തെ അഖിൽ പി ധർമ്മജൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇന്ദു മേനോൻ പ്രധാനമായും ഫോസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.ചുരുക്കപ്പട്ടികയില്‍ നിന്നും അഖിലിന്റെ പുസ്തകം തെരഞ്ഞെടുക്കാന്‍ നാല് കാരണങ്ങള്‍ക്കേ സാധ്യതയുളളുവെന്നാണ് ഇന്ദു മേനോന്‍ പറയുന്നത്. സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് പ്രതിഫലമോ പ്രതീക്ഷിച്ചുകൊണ്ട്, കറക്കി കുത്തിയതുകൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തത് കൊണ്ട്. ഈ നാല് കാരണങ്ങളില്‍ ഒന്നില്ലാതെ ആ പുസ്തകം അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായുമുളള സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയുമാണ് അവാര്‍ഡിന് പിന്നില്‍. കൈക്കൂലിയോ പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണം'- ഇന്ദു മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
നാളെ ജൂറി അംഗങ്ങള്‍ അഡള്‍ട്ട് പുസ്തകത്തിനോ പോണ്‍ പുസ്തകങ്ങള്‍ക്കോ ജനപ്രിയതയുടെ പേരില്‍ അവാര്‍ഡ് കൊടുത്താല്‍ ഞെട്ടാന്‍ പാടില്ല. അഖിലിനോട് സഹതാപമുണ്ട്. മറ്റ് മനുഷ്യര്‍ക്ക് കിട്ടേണ്ട, ഒരു രീതിയിലും തനിക്ക് അര്‍ഹമല്ലാത്ത അവാര്‍ഡ്, ഒരു ലജ്ജയുമില്ലാതെ ജൂറിയുടെ സഹായത്തോടെ തട്ടിയെടുത്ത വ്യക്തി എന്ന നിലയില്‍ നിങ്ങളുടെ നൈതികതയെയും ധാര്‍മികതയെയും ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു എന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഇന്ദു മേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ഞാനെന്തിനാണ് ഒരു ഒരു വിമർശന അഭിപ്രായം പറഞ്ഞത് എന്നതാണ് വളരെ ഡിപ്ലോമാറ്റിക്കായ രീതിയിൽ സൊസൈറ്റിയെ സുഖിപ്പിച്ചു നിർത്തുന്ന ആളുകൾ എന്നോട് ചോദിച്ചത്.ഭാവിയിൽ തങ്ങൾക്ക് കിട്ടാവുന്ന അക്കാദമി അവാർഡിന് ഇല്ലാതാക്കുമെന്നും, പ്രമുഖ എഴുത്തുകാരെയും രാഷ്ട്രീയ ഭേദമെന്യെ ഓശാന പാടുന്ന തല പണയം വെച്ച മനുഷ്യരെയും ശത്രുക്കളാക്കും എന്നുമൊക്കെയുള്ള ഭയത്തിൽ നാവ് പെട്ടിയിൽ വച്ച് പൂട്ടിയ - സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാതെയും ഇരിക്കുന്ന ആളുകളെപ്പോലെയും അല്ല ഞാൻ.എനിക്ക് സത്യം എന്നും ശരി എന്നും തോന്നിയത് ഞാൻ വിളിച്ചു പറയും.
അഖിൽ പീ ധർമ്മജനുമായ ഒരു വ്യക്തിയുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമോ അയാൾക്ക് അവാർഡ് കിട്ടിയതിൽ വ്യക്തിപരമായ എന്തെങ്കിലും അസൂയയോ എനിക്കില്ല. അഖിൽ പി ധർമ്മജൻ എഴുതിയതുകൊണ്ട് വിറ്റതുകൊണ്ട് ഇന്ദു മേനോൻ എഴുതാനോ വിൽക്കാനോ പോകുന്നില്ല എഴുതാതിരിക്കാനോ വിൽക്കാതിരിക്കാനോ പോകുന്നില്ല. എനിക്കും നിങ്ങളുടെ പൾപ്പിനും തമ്മിൽ എന്താണ് ഹേ?അഖിലിന്റെ പുസ്തകത്തിൻ്റെ കള്ളക്കോപ്പികൾ പിഡിഎഫ് ആയി ഒരുപാട് ടെലഗ്രാം ഗ്രൂപ്പുകൾ, സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിപ്പിച്ച സമയത്ത് എനിക്ക് കഴിയാവുന്ന രീതിയിൽ പരമാവധി ആ ഗ്രൂപ്പുകൾക്കെതിരെ പരാതി കൊടുക്കുകയും പ്രസാധകനെ തൽസമയം ലിങ്ക് അടക്കം ഗ്രൂപ്പിൻറെ വിവരങ്ങൾ കൊണ്ടു അയച്ചു നൽകുകയും അയാൾക്കെതിരെ അന്ന് നടന്ന അയാളുടെ പുസ്തകത്തിൻറെ വിപണി നശിപ്പിക്കുവാൻ വേണ്ടി ഒരു സംഘം ആളുകൾ ഇറങ്ങിയ സമയത്ത് അയാൾക്കൊപ്പം നിൽക്കുകയും എത്രയോ ടെലിഗ്രാം ഗ്രൂപ്പുകൾ അടക്കം പിഡിഎഫ് എൻറെ പേരിൽ ബ്ലോക്ക് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അനുകൂലമായി ഇട്ട പോസ്റ്റ് ഇപ്പോഴും എൻറെ വാളിൽ കാണാം. ഒരാൾ ഒരു പുസ്തകം എഴുതുന്നതും അത് വിൽക്കുന്നതും തടയാൻ വേണ്ടി ഏത് സംഘക്കാർ നിന്നാലും അയാൾക്കൊപ്പം നിൽക്കുക എന്നതാണ് എൻറെ ശരി.
അയാൾ പറയുന്നതുപോലെ തന്നെ വ്യക്തിപരമായി വളരെ ഊഷ്മളമായ ഒരു കണ്ടുമുട്ടൽ മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളത്. എനിക്ക് വ്യക്തിപരമായ അല്ലാതെയോ ഒരുതരത്തിലുള്ള സ്പർദ്ധയോ വഴക്കോ ഉണ്ടായിട്ടും ഇല്ലഅഖിൽ തൻറെ നിഷ്കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ എന്നെ മാത്രം വിമർശിച്ച് എന്നെ മാത്രം ടാർഗറ്റ് ചെയ്തത് അത്ര നിഷ്കളങ്കമല്ല.മനപ്പൂർവമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ തൻറെ ഫാൻസിനിട്ട് കൊടുത്തത് എനിക്ക് മനസ്സിലായിട്ടില്ല എന്ന് ആരും കരുതേണ്ടതില്ല. “ എത്ര നന്നായാണ് അയാൾ നിങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്.? “അതാണ് പോയിൻറ് എത്രയോ അധികം ആളുകൾ അഖിലിന്റെ പുസ്തകത്തിൻറെ ക്വാളിറ്റി കുറവിനെ കുറിച്ച് അത് ട്രാഷ് ആണ് എന്നതിനെക്കുറിച്ച് ജൂറി അംഗങ്ങൾ വളരെ പ്രത്യക്ഷമായ പ്രജനപക്ഷപാതമാണ് ഈ തെരഞ്ഞെടുപ്പിനോട് ചെയ്യാൻ മുതിരാതെ ഒരു പ്രായമായ സ്ത്രീയെ - .എനിക്ക് വിമർശിക്കാം എങ്കിൽ എന്നെ നിങ്ങൾക്കും വിമർശിക്കാം എന്ന ജനാധിപത്യ ബോധം എനിക്കുണ്ട്. നിങ്ങളുടെ വിമർശനത്തെയോ എതിർപ്പുകളെയോ അല്ല ഞാൻ എതിർക്കുന്നത്.അല്പജ്ഞാനികളായ ഫെയ്ക്ക് ഐഡികളിൽ നിന്ന് വന്ന് ഒരു സ്ത്രീയുടെ ശരീരത്തെയും വ്യക്തിപരമായ സംഗതികളെയും പറഞ്ഞുകൊണ്ട് തെറി പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞിട്ടുള്ള ഒരു വാസ്തവത്തെ എതിരിടാം എന്ന് കരുതുന്നത് വിഡ്ഢിത്തരം ആണ്.അഖിൽ എന്നല്ല താര ജൂണിനോ ഡെബോണയർ ഉണ്ണിക്കോ കണ്ണാടി വിശ്വനാഥിനോ സന്തോഷ് പണ്ഡിറ്റിനോ പോലും അവാർഡ് ലഭിച്ചാലും എനിക്ക് സന്തോഷമാണ്.അവാർഡ് വാർത്ത കുടുംബത്തിന്റെ അകത്ത് ഉണ്ടാക്കുന്ന, അച്ഛനും അമ്മയ്ക്കും സ്പൗസിലും മറ്റു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന ആഹ്ലാദം എന്താണ് എന്ന് എനിക്കറിയാം. അഖിൽ അത്തരത്തിൽ ഒരു ആഹ്ലാദം അനുഭവിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ഭയങ്കര കുറ്റബോധത്തോടെയാണ് ആ വിമർശനം ഉന്നയിച്ചത്.കാരണം എനിക്ക് ഏത് അഖിലിനെക്കാളും പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവും . ആ പോസ്റ്റ് ഇട്ടതിനുശേഷം മാറിനിന്നെങ്കിലും നിരന്തരമായ സൈബർ ആക്രമണം മൂലം ഇന്നലെ മുതൽ ഞാൻ പട പട എന്ന് കമന്റുകൾ എഴുതാൻ തുടങ്ങി.അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളിൽ ഞാൻ വിശദീകരിക്കുവാൻ ആണ് ഈ പോസ്റ്റ്//ഈ അവാർഡ് ലിസ്റ്റിൽ എനിക്ക് പ്രിയപ്പെട്ട ആരോ ഉണ്ട് എന്നാണ് അഖിലിന്റെ വാദം. //അഖിലിനെ കെഎൽഎഫിൽ വച്ച് കണ്ടതുപോലെ സാഹിത്യ ഫെസ്റ്റിവലിൽ വെച്ച് ഹായ് പറഞ്ഞ ബന്ധം മാത്രമേ എനിക്ക് ദുർഗ പ്രസാദ് ആദി ജിൻഷാ രാഹുൽ എന്നിവരുമായി ഉള്ളൂ. അലീനയെയും മൃദുലിനെയും അമൃതയേയും ഞാൻ നേരിട്ട് കണ്ടിട്ടു പോലുമില്ല.അവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും ആണ്. വ്യക്തിപരമായ ഇഷ്ടമല്ല അവരെയും എന്നെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി’. അവർ എഴുതിയ പുസ്തകങ്ങളാണ്. അവരുടെ പുസ്തകങ്ങളുമായി എനിക്ക് സത്യമായും ആത്മബന്ധം ഉണ്ട്. ഈ കാലഘട്ടത്തിൽ ലിറ്റററി ഫിക്ഷൻ പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കാൻ സാധ്യതയില്ല എന്ന് അറിഞ്ഞ ശേഷവും അതിൽ തന്നെ തുടരുന്ന, നവീനമായ പ്രമേയങ്ങളും ഭാഷ പ്രത്യേകതകളും സൂക്ഷ്മ സൗന്ദര്യവും ഭാവുകത്വവും ഭാവനയും മനുഷ്യരുടെ ബൗദ്ധികമായ വായനകൾക്ക് വ്യായാമവും ചിന്തയെയും ബുദ്ധിയെയും ദ്യോതിപ്പിക്കുകയും വളരെ കൃത്യമായ രാഷ്ട്രീയങ്ങൾ ശരിയുടെയും സ്ത്രീയുടെയും ദളിതന്റെയും പിന്നാക്കക്കാരന്റെയും ട്രാൻസ് മനുഷ്യരുടെയും ( നിങ്ങൾ കരുതിയതും പ്പോലെ മല്ലി എന്ന കഥാപാത്രം ഉണ്ടാക്കുന്നതല്ല ട്രാൻസ് മനുഷ്യരുമായി ഉള്ള ശരിയായ ഇടപെടലുകൾ. ആദിയുടെയും മറ്റും കവിതകൾ വായിച്ചാൽ എങ്ങനെയാണ് ക്യൂർ വിഷയത്തെയും ജൻഡറിനെയും എല്ലാം ശരിയായതും കൃത്യമായതും ആയ പൊളിറ്റിക് സോടെ ആ മനുഷ്യർ നമ്മളെപ്പോലെ മനുഷ്യരാണ് എന്ന് തോന്നിപ്പിക്കലുകളോടെ എഴുതുക ) മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുള്ള പുസ്തകങ്ങളാണ്. ലിറ്റററി സാഹിത്യത്തെ ഇനിയും വർഷങ്ങളോളം കൊണ്ടുനടക്കാനുള്ള മനുഷ്യരാണ് അവർ.വ്യക്തിപരമാണ് എന്ന് പറഞ്ഞതുകൊണ്ട് പറയുകയാണ്. ആ പുസ്തകങ്ങൾ എഴുതി എന്നതു മാത്രമാണ് അവർക്കും എനിക്കും ഇടയിലുള്ള ഏക വ്യക്തിപരത .അതുകൊണ്ട് ഈ ലിസ്റ്റിൽ യോഗ്യതയുള്ള ഇത്രയും പുസ്തകങ്ങൾ ഇരിക്കെയാണ് താങ്കൾ നേരിട്ട് അല്ലാതെയോ ജൂറിയെ സ്വാധീനിച്ച് ഈ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് കാണിച്ചത് എന്ന് പറഞ്ഞിട്ട് പോലും അവരെയൊന്നും ടാർഗറ്റ്
അവാർഡ് ലഭിച്ച ധർമ്മജൻ ഈ വിഷയത്തിൽ യാതൊരു രീതിയിലും വിമർശനം അർഹിക്കുന്നില്ല//സത്യമാണ്. അത് കിട്ടുക എന്ന് ആഗ്രഹത്തോടെ ഒരു പുസ്തകം അയക്കുന്നത് ഒരിക്കലും കുറ്റകരമല്ല. ജൂറിയെ അഖിൽ പി ധർമ്മജനോ അയാളുടെ കൂട്ടാളികളോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചിട്ടില്ല എങ്കിൽ ഈ അവാർഡ് വിഷയത്തിൽ വ്യക്തി എന്ന നിലയിൽ വിമർശനം അർഹിക്കുന്നില്ല.എനിക്ക് ഇന്ന് ഏതെങ്കിലും സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി അവാർഡ് നൽകുകയാണെങ്കിൽ അതിൽ എത്രമാത്രം കോമഡി ഉണ്ടോ അത്രയും കോമഡി ഞാൻ ഇതിൽ കാണുന്നുണ്ട്.
മൂന്ന് ജൂറി അംഗങ്ങളുടെയും അക്കാദമികവും സാഹിത്യപരവുമായ മികവിനെ കുറിച്ച് കൃത്യമായി അന്വേഷിക്കുകയുണ്ടായി. ഒരാൾ ഇടതുപക്ഷ സംഘടനയിൽ നിൽക്കുന്നു എന്നത് മാറ്റിനിർത്തിയാൽ മലയാള സാഹിത്യത്തിനും ഇന്ത്യൻ സാഹിത്യത്തിനോ അവർ നൽകിയ സംഭാവനകളും ഇടപെടലുകളും എത്രയെന്നത് വളരെ അധികം നോക്കേണ്ട ഒന്നാണ്. ചുരുക്കപ്പട്ടികയിൽ ഉള്ള പല വ്യക്തികളുടെയും അത്ര എപിഐ പോലും ജോലികളിൽ പലർക്കും അക്കാദമിക് സംബന്ധിച്ച് പോലും ഉണ്ടാകാൻ സാധ്യതയില്ല. തെറ്റാണ് എങ്കിൽ അത് തിരുത്താവുന്നതാണ്.അവർ ഭാഷയ്ക്കോ സാഹിത്യത്തിന് നൽകിയ സംഭാവനകൾ ചൂണ്ടിക്കാണിക്കാവുന്നതാണ്. (മാനേജ്മെൻറ് കോഴ കൊടുത്തു ഏതെങ്കിലും എയിഡഡ് കോളേജിൽ ജോലിചെയ്തു എന്നത് ഒരു അക്കാദമിക മികവായി എഴുന്നള്ളിച്ച് കൊണ്ടുവരരുത് )//
ഇടതുപക്ഷ സഹയാത്രികനായ അശോകൻ ചെരുവിൽ സാറും രാവുണ്ണി മാഷും അഖിലിന്റെ പുസ്തകം വളരെ നല്ലതാണ് എന്ന് എഴുതിയിട്ടുണ്ടല്ലോ. അവരെ വിമർശിച്ചാൽ നിങ്ങൾക്ക് ഇനി അക്കാദമി അവാർഡ് കിട്ടുമോ? //ശരിയാണ് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് പോലും ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും അവാർഡ് കൊടുക്കുകയും ഇഷ്ടമില്ലാത്തവർക്ക് അവാർഡുകൾ കൊടുക്കാതിരിക്കുകയും ചെയ്യുന്നതൊക്കെ നമ്മൾ കേട്ടിട്ടുള്ള കഥകളാണ്. പല അവാർഡുകളും വളരെ ജനുവിൻ ആയിട്ട് വരുന്നതാണ്. ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്തുന്നത് അത്ര ജനുവിൻ ഒന്നുമല്ല. കഴിഞ്ഞ 10 വർഷം ഏതാണ്ട് അന്തകമ്മി എന്ന് പേരുള്ള എന്നെ ഒരു പരിപാടിക്ക് പോലും സാഹിത്യ അക്കാദമി വിളിച്ചിരുന്നില്ല. സാഹിത്യ അക്കാദമി അല്ല എൻറെ ഇടതുപക്ഷ ചിന്തയെയോ മാക്സി ലെഫ്റ്റ് എന്ന സ്വത്വത്തെയോ നിർണയിക്കുകയോ തീരുമാനിക്കുകയോ ചെയ്യുന്നത്. നാളെ അക്കാദമി എനിക്ക് അവാർഡ് തരും എന്നതുകൊണ്ട് രാഷ്ട്രീയമായ ശരി സൂക്ഷിക്കുന്ന ആളല്ല ഞാൻ. 10 വർഷം ഇടതുപക്ഷം ഭരിക്കുമ്പോൾ ഇടതുപക്ഷക്കാരായ പല എഴുത്തുകാരെയും പോലെയല്ല ഞാൻ. അചഞ്ചലമായ എൻറെ രാഷ്ട്രീയ ശരി ഇതുപോലെയുള്ള പെറ്റി കാര്യങ്ങളെ ആശ്രയിച്ചിട്ടുള്ളതല്ല.
സാഹിത്യ അക്കാദമി എന്നെ പരിപാടികളിൽ നിന്നും വളരെ മനപൂർവ്വമായി തന്നെ മാറ്റി നിർത്തിയിട്ടുള്ളതാണ്.ഗ്രൂപ്പ് എഗൈൻസ്റ്റ് സെക്ഷ്വൽ വയലൻസുമായി ബന്ധപ്പെട്ട 5 ലൈംഗിക കുറ്റാരോപകരെ അക്കാദമിയുടെ ഫെസ്റ്റിവലിൽ നിന്ന് മാറ്റിനിർത്തണം എന്ന് പറയാൻ പരിപാടി നടക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് വിളിച്ച സമയത്ത് സർവാണി സദ്യ പോലെ ഈ സദ്യയ്ക്കും എന്നെ വിളിക്കാത്തതിൻ്റെ ആഹ്ലാദം ഞാൻ സച്ചിയാഷെ അറിയിച്ചു. എന്താണ് മാഷെക്കോ കമ്മിറ്റിക്കോ ഞാനുമായുള്ള പ്രശ്നം എന്ന് ചോദിക്കുകയും ചെയ്തു? ഉടനെ അക്കാദമിയിൽ നിന്നും ബന്ധപ്പെട്ട ഒരാൾ വിളിക്കുകയും വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് അതുകൊണ്ടാണ് എന്നൊക്കെ പറയുകയും ഞാനാ പരിപാടിക്ക് പോയി പങ്കെടുക്കുകയും ചെയ്തു.
അക്കാദമി അവാർഡ് എനിക്ക് വേണം എന്നില്ല. കിട്ടിയാൽ വാങ്ങാതിരിക്കുകയും ഇല്ല. ഇനി അശോകൻ ചെരുവിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനാത്മകമായ കമൻറ് ഇട്ടതുകൊണ്ടാണ് എനിക്ക് ഭാവി അവാർഡുകൾ ലഭിക്കാതെ ഇരിക്കുന്നത് എങ്കിൽ അങ്ങനെ ആവട്ടെ എന്ന് പറയുവാനെ നിവൃത്തിയുള്ളൂ. ഈ വർഷം എന്തായാലും ഞാൻ അക്കാദമി അവാർഡിന് പുസ്തകങ്ങൾ അയച്ചിട്ടുണ്ട്. ഒരു ഴോണറിൽ അല്ല മൂന്നാല് ഴോണറിൽ അയച്ചിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ ആശ്വസിക്കാമല്ലോ ആ കമന്റ് ആണ് കാരണമെന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.