ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ല, ചേരേണ്ടവർ തമ്മിൽ അല്ലേ ചേരു. എം സ്വരാജ്.

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി. ആര്യാടന്‍ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്ത സംഭവത്തിൽ കോണ്‍ഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്ന് സ്വരാജ് പറഞ്ഞു.
അവരുടെ യുഡിഎഫ് പിന്തുണ തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്നും പ്രചാരണത്തിൻ്റെ ആദ്യഘട്ടം ഇന്നത്തോടെ അവസാനിക്കുമെന്നും സ്വരാജ് കൂട്ടിചേർത്തു. അതേ സമയം, നിലമ്പൂരിൽ വൈദ്യുതി ആഘാതമേറ്റ് അനന്തുവെന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രി റോഡ് ഉപരോധിച്ച യുഡിഎഫ് പ്രവർത്തി ശരിയായില്ലായെന്ന് സ്വരാജ് പറഞ്ഞു. മനുഷ്യത്വ രഹിതമായ പ്രവർത്തിയാണതെന്നും ഇനിയത് ആവർത്തിക്കില്ലായെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !