ലഹരിപാർട്ടിക്കിടെ ക്രിമിനലുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം.

തൃശ്ശൂർ: ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. തൃശ്ശൂർ നല്ലെങ്കരയിൽ ​ഗുണ്ടകൾ ഉൾപ്പെടെയുള്ള 12ഓളം പേർ വരുന്ന സംഘം ലഹരിപാർട്ടി നടത്തിയിരുന്നു.

പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു ലഹരിപാർട്ടി. ലഹരിപാർട്ടി നടക്കുന്നതിനിടയിൽ ഇവർ പരസ്പരം ചേരിതിരി‍ഞ്ഞ് ഏറ്റുമുട്ടി. പ്രദേശവാസികൾ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ലഹരിപാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു.

മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !