ദെെവമില്ലാത്ത ദേവാലയമായ പുസ്തകം പ്രതിഷ്ടയാക്കിയ മതാതീത ദേവാലയം

പുസ്തകം വഴിപാടായ, അറിവിനെ ആരാധിക്കുന്ന, ജ്ഞാനസിദ്ധിക്കായ് പ്രാര്‍ത്ഥിക്കുന്ന ഒരു അമ്പലം. പുസ്തകം പ്രതിഷ്ടയാക്കിയ ഈ മതാതീത ദേവാലയം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ പ്രാപൊയിലിലെ കക്കോട് കിഴക്കേക്കരയിലാണ്.

പ്രാപൊയില്‍ നാരായണന്‍ എന്ന പുസ്തക സ്‌നേഹിയാണ് നവപുരം എന്ന പുസ്തക ക്ഷേത്രത്തിന് തുടക്കം കുറിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുസ്തക ചര്‍ച്ചകളും സിനിമാപ്രദര്‍ശനങ്ങളും നടത്തിയിരുന്ന ഒരു ഗ്രാമീണ വായനശാലയായിരുന്നു നവപുരം. അതില്‍ തുടങ്ങി എപ്പഴോ കണ്ട സ്വപ്‌നത്തെ രണ്ടേക്കറില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു നാരായണന്‍

.30 അടി ഉയരമുള്ള ഭീമന്‍ പുസ്തകശിലയാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം 5000ത്തോളം പുസ്തകങ്ങളുള്ള പടിപ്പുര കടന്ന്, പടികള്‍ കയറി വേണംപുസ്തകശിലയുടെ മുന്നിലെത്താന്‍, അവിടെയാണ് നമ്മള്‍ അന്വേഷിക്കുന്ന ഗ്രന്ഥ പ്രതിഷ്ഠ. പ്രകൃതിയെ യാതൊരു വിധത്തിലും ഉപദ്രവിക്കാതെ, പരിസ്ഥിതി സൗഹൃദം നിലനിര്‍ത്തിക്കൊണ്ടാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.

'വിജ്ഞാനമാണ് ദൈവം. വിശാലചിന്തയും വിചിന്തനബോധവുമാണ് മതം. വിനയമാര്‍ന്ന വിവേകമാണ് വഴി.' എന്ന മൂന്ന് വാക്യങ്ങള്‍ ക്ഷേത്രത്തിനകത്ത് കോണ്‍ക്രീറ്റില്‍ കൊത്തിവച്ചിരിക്കുന്നു. പടവുകള്‍ കയറി പ്രതിഷ്ഠയ്ക്ക് മുന്നിലെത്തിയാല്‍ പുസ്തകം വച്ച് പ്രാര്‍ത്ഥിക്കാം, വണങ്ങാം.തന്ത്രിയോ, പൂജാരിയോ തുടങ്ങി പുരോഹിതരാരുമില്ല. 

കല്‍വിളക്കുള്ള മുറ്റത്തിനരികെ ചെറുശ്ശേരിയുടെയും, ശിലയുടെ ചുവട്ടില്‍ ബുദ്ധന്റെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. എഴുത്തുകാര്‍ക്ക് താമസിക്കാനും ഇവിടെ സ്ഥലമുണ്ട്, വേണമെങ്കില്‍ പണ്ടത്തെ വഴിയമ്പലങ്ങള്‍ പോലെ എന്ന് പറയാം. മൂന്ന് എഴുത്ത് പുരകളിലായി 20 പേര്‍ക്ക് താമസിക്കാം,

ഇവിടെ ഇരുന്ന് എഴുതാനുള്ള സൗകര്യങ്ങളുമുണ്ട്. പരിപാടികള്‍ക്കായി തുറന്ന വേദി, ചെറിയ ഹാള്‍, ഭക്ഷണം കഴിക്കാനായി ഹോള്‍, സൗജന്യ ഭക്ഷണം എന്നിവയും ഈ ദേവാലയത്തലുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ദെെവമില്ലാത്ത ഈ ദേവാലയം കാണാന്‍ ആളുകള്‍ എത്താറുണ്ട്.സാധാരണ അമ്പലങ്ങളിലേത് പോലെ ഉത്സവവും ഇവിടെ നടത്താറുണ്ട്. 

അമ്പലത്തില്‍ കലവറ നിറയ്ക്കലാണ് പ്രധാനമെങ്കില്‍ ഇവിടെ ഗ്രന്ഥപ്പുര നിറയ്ക്കലാണ്. ക്ഷേത്ര ഉത്സവത്തിന് പകരം കലാ-സാഹിത്യ, സാംസ്‌കാരിക സദസുകളാണ് ഈ ക്ഷേത്രത്തില്‍ ഉണ്ടാവുത എന്നാല്‍ ഈ പരിപാടിയുടെ നടത്തിപ്പിന് പ്രത്യേക കമ്മിറ്റികളോ സംഭാവന പിരിവുകളോ ഉണ്ടാകാറില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !