നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ നിങ്ങളും പങ്കുവെക്കണം ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ചു ദിയ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു,

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകൾ ദിയയുടെ ഒബൈഓസി എന്ന സ്ഥാപത്തിലെ ക്യു ആര്‍ കോഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണ-പ്രത്യാരോപണങ്ങള്‍ കടുക്കുന്നു. തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ 69 ലക്ഷം രൂപയ്ക്ക് അടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു.

പിന്നാലെ പരാതി നിഷേധിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെട്ട ജീവനക്കാരും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ദിയ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.  ഇതിന് പിന്നാലെ ജീവക്കാർക്ക് എതിരെ നൽകിയ പരാതിയിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ തട്ടിപ്പിന് ഇരയായവർ തിരുവന്തപുരം സ്റ്റേഡിയം പൊലീസ് സ്റ്റേഷനിൽ ഇ മെയിൽ വഴി പരാതി നൽകണമെന്ന് ദിയ തന്റെ ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ചു. 

പണമിടപാട് നടത്തിയ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് തെളിവുകൾ പൊലീസിന് നൽകണമെന്നും ഈ പോരാട്ടത്തിൽ തനിക് പിന്തുണ ഉണ്ടാകണമെന്നും ദിയ വീഡിയോയിൽ പറഞ്ഞു. എനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങൾ നിങ്ങൾ അറിയുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്തിരുന്ന മൂന്ന് കുട്ടികൾ ക്രിമിനല്‍ ആക്ടിവിറ്റി നടത്തുന്നുണ്ടായിരുന്നു. 

അത് കണ്ട് പിടിച്ചതിന് ശേഷം ഞങ്ങൾ കേസ് കൊടുത്തു, അവർ കൗണ്ടർ കേസ് കൊടുത്തു. അത് നടന്നുകൊണ്ടിരിക്കുന്നു. ഇത് കണ്ടു പിടിച്ച രാത്രിയിൽ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റോറി ഞാൻ പങ്കുവെച്ചിരുന്നു. നിങ്ങളിൽ ആരെങ്കിലും പേർസണൽ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കാൻ പറഞ്ഞു മെസ്സേജുകൾ വന്നിട്ടുണ്ടെകിൽ അറിയിക്കണം എന്ന് പറഞ്ഞുകൊണ്ട്. 

അതിന് പിന്നെ ഒരുപാട് പേര് മെസ്സേജ് അയച്ചു, ഇപ്പോഴും മറുപടികൾ കിട്ടികൊണ്ടിരിക്കുകയാണ്. പൈസ മുഴുൻ അവരുടെ അക്കൗണ്ടിലേക്ക് ആണ് പോയിക്കൊണ്ടിരിക്കുന്നത്. അവർ എന്നെയും നിങ്ങളെയും ആണ് പറ്റിച്ചിരിക്കുന്നത്. ഒരു മെയിൽ ഐ ഡി പങ്കുവെക്കുന്നുണ്ട്. 


ഈ മെയിൽ ഐ ഡി യിലൂടെ പ്രൂഫ് സഹിതം നിങ്ങള്ക്കും പരാതി അറിയിക്കാം. തിരുവന്തപുരം സ്റ്റേഡിയം പൊലീസ് സ്റ്റേഷൻ മെയിൽ ഐ ഡി ആണ് . ഞാൻ കേസ് നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഉണ്ടായ അനുഭവം നിങ്ങളും പങ്കുവെക്കണം. എന്റെ പോരാട്ടത്തിൽ എനിക്ക് അത് വലിയ മുതൽ കൂട്ടായിരിക്കും,' ദിയ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !