ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ജൂൺ 20ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറും ഒരു മിനിറ്റുമാണ് സിനിമയുടെ പുതിയ റൺ ടൈം. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. നേരത്തെ മൂന്ന് മണിക്കൂർ 15 മിനിറ്റുമായിരുന്നു സിനിമയുടെ ദൈർഘ്യം. 14 മിനിട്ടാണ് ഇപ്പോൾ സിനിമയിൽ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. സമീപ കാലത്തിറങ്ങിയ സിനിമകളുടെ ദൈർഘ്യം സംബന്ധിച്ച് സോഷ്യൽ മീഡിയിൽ ചിലർ അതൃപ്തി അറിയിച്ചിരുന്നു.രണ്ടര മണിക്കൂറിൽ കൂടുതലുള്ള എമ്പുരാൻ, റെട്രോ പോലുള്ള സിനിമകൾ ലാഗ് ആയിരുന്നുവെന്നും ബോർ അടിപ്പിച്ചു എന്നുമായിരുന്നു പ്രധാന പരാതികൾ. കുബേര മൂന്ന് മണിക്കൂറിൽ എത്തുമ്പോൾ ലാഗ് ആയിരിക്കുമോ എന്നുള്ള കമന്റുകൾ നേരത്തെ വന്നിരുന്നു. ഇതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ സിനിമയുടെ ദൈർഘ്യം കുറച്ചത്.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.