കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഗുരുതര തൊഴിലാളി വിരുദ്ധത. ഹൃദയാഘാതം വന്ന ഡ്രൈവറെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്ഡിനെതിരെയാണ് പരാതി. കൂടെ ആളില്ലെന്ന കാരണത്താല്‍ ഒരു മണിക്കൂറോളം ടെര്‍മിനലില്‍ ഡ്രൈവര്‍ തുടരുകയായിരുന്നു.
മറ്റ് ഡ്രൈവര്‍മാര്‍ എത്തിയ ശേഷമാണ് ഹൃദയാഘാതമുണ്ടായ ഡ്രൈവര്‍ ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബിജുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും അടിയന്തരമായി ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നും പരാതിയുണ്ട്. നേരത്തെയും ഡിപി വേള്‍ഡ് ഇത്തരം സമീപനം കാണിച്ചിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സംഭവത്തില്‍ ടെര്‍മിനലില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഡ്രൈവര്‍മാര്‍.അതേസമയം വയ്യെന്ന് പറഞ്ഞപ്പോള്‍ ബന്ധുക്കളുണ്ടെങ്കില്‍ ആശുപത്രിയിലെത്തിക്കാമെന്ന സമീപനമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബിജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'പോര്‍ട്ടില്‍ ലോഡ് എടുക്കാന്‍ കയറിയപ്പോള്‍ പെട്ടെന്ന് വിയര്‍ത്തു. അപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല, സംസാരിക്കാന്‍ പറ്റാതായി. ഒരു ഭാഗം മുഴുവന്‍ തരിച്ചു. ഫോണ്‍ എടുത്ത് അവരുടെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചപ്പോള്‍ കോള്‍ ബിസിയായിരുന്നു. പെട്ടെന്ന് വണ്ടിയെടുത്ത് എത്തി.ക്യാബിനില്‍ ഇരിക്കുന്നവരോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഓഫീസറെ വിളിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഫസ്റ്റ് എയ്ഡ് തരാന്‍ കൊണ്ടുപോയി. പ്രഷര്‍ ഓക്കെയാണെന്ന് പറഞ്ഞു. ആംബുലന്‍സുണ്ടായിട്ടും ആശുപത്രിയിലെത്തിച്ചില്ല. നിങ്ങളുടെ ആരെയെങ്കിലും വിളിച്ച് വരുത്താന്‍ പറഞ്ഞു. ബന്ധുക്കള്‍ വന്നാല്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു, ' ബിജു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.