ബെംഗളൂരു: വിവാഹേതര ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 33കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് 25കാരനായ കാമുകന് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയിലാണ് 33 കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹരിണി എന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് 25 വയസ്സുകാരനായ ഐടി ജീവനക്കാരന് യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 6 വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പൂര്‍ണപ്രജ്ഞ ഹൗസിംഗ് സൊസൈറ്റി ലേഔട്ടിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ എത്തിയ ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഏറെ നാളായി ഹരിണിയും യഷസും തമ്മില്‍ പ്രണയത്തിലായിരുന്നു.എന്നാല്‍ ഹരിണിയുടെ ഭര്‍ത്താവും ബന്ധുക്കളും യഷസുമായുള്ള ബന്ധം അറിഞ്ഞതോടെ ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ഹരിണിയെ ഉപദേശിച്ചിരുന്നു. തുടര്‍ന്ന് യഷസുമായുള്ള കൂടിക്കാഴ്ച്ചയും ഫോണ്‍ വഴിയുള്ള ആശയവിനിമയവും താത്കാലികമായി ഹരിണി അവസാനിപ്പിച്ചു. എന്നാല്‍ അടുത്തിടെ ഇരുവരും ബന്ധം പുനരാരംഭിച്ചിരുന്നു. അവസാനമായി ഒരിക്കല്‍ കൂടി ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാനും ഇരുവരും തമ്മില്‍ തീരുമാനമായി
തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിയ ഹരിണിയോട് ബന്ധം അവസാനിപ്പിക്കാന്‍ ആകില്ലെന്നും ഹരിണിയെ മറക്കാനാകില്ലെന്നും യഷസ് പറഞ്ഞു. ബന്ധം അവസാനിപ്പിച്ചേ മതിയാകൂവെന്ന് ഹരിണി നിര്‍ബന്ധം പിടിച്ചതോടെ യഷസ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഹരിണിയെ താന്‍ 13 തവണ കുത്തിയെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശേഷം താന്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഹരിണിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ വിവരമറിയിച്ചതും യഷസ് ആണ്. പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശനിയാഴ്ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിസിഎ ബിരുദധാരിയും കെങ്കേരി സ്വദേശിയുമായ യഷസ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹരിണി 2012ല്‍ 41 വയസ്സുള്ള ദാസെഗൗഡ എച്ച്പി എന്ന കര്‍ഷകനെ വിവാഹം കഴിച്ചിരുന്നു. ദമ്പതികള്‍ക്ക് 13 ഉം 10 ഉം വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഒരു ഗ്രാമമേളയില്‍ വെച്ചാണ് ഹരിണി യഷസിനെ കണ്ടുമുട്ടിയതെന്നും ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് വിവാഹേതര ബന്ധമായി മാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.