അമേരിക്കയുടെ ഒത്താശയോടെ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും ഇസ്രയേൽ ആക്രമണം തടയാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാൻ-ഇസ്രയേൽ സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യാ ഗവൺമെന്റ് പശ്ചിമേഷ്യയിൽ നീതിക്കും സമാധാനാത്തിനും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരികെ വരാൻ ഉദ്ദേശിക്കുന്ന കേരളീയർക്ക് കേരളഹൗസിൽ താമസൗകര്യമാരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് നോർക്കയെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതാംബ വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സർക്കാർ നിലപാടാണെന്നും വ്യക്തമാക്കി. അത് ഗവണർക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നത്. രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുത്. അത്തരം നീക്കങ്ങൾ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു

സാധാരണഗതിയിൽ ഈ നിലപാടൊന്നും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സമുചിതമായി ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ക്യാംപസുകളിലും ഒരേസമയം പരിപാടി നടക്കും. സ്കൂൾ, കോളേജ് തലത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കും. കേരളം ലഹരി വിരുദ്ധ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !