കൊച്ചി: വേൾഡ് സ്പോർട്സ് ജേണലിസ്റ്റ് ദിനമായ ജൂലൈ രണ്ടിന് കേരളത്തിലെ കായിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കെ-സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) മാധ്യമപ്രവർത്തകർക്കായി കായിക പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.
കൊച്ചിയാണ് വേദി. ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് പരമാവധി മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം. ഒരു ടീമിൽ രണ്ട് പേരായിരിക്കണം ഉണ്ടാകേണ്ടത്. ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഫ്രീലാൻസ് മാധ്യമ പ്രവർത്തകർക്കും പങ്കെടുക്കാംരജിസ്ട്രേഷൻ ഫീസ് 200 രൂപ. രാവിലെ 10 മുതലായിരിക്കും മത്സരം. കൊച്ചിയിലെ വേദി ഏതെന്ന് പിന്നീട് അറിയിക്കുന്നതായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി-30-06-2025. വൈകിട്ട് 6 മണി. താത്പര്യമുള്ളവർ സ്ഥാപനത്തിൻ്റെ പേരും ടീമംഗങ്ങളുടെ പേരും ksjaofficial25@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8848456279
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.