9.94 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച 23 റോഡുകളുടെ ഉദ്ഘാടനം യു പ്രതിഭ എം എൽ എ നിർവഹിച്ചു

കായംകുളം മണ്ഡലത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കായംകുളം നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിൽ 9.94 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച 23 റോഡുകളുടെ ഉദ്ഘാടനം പ്രതിഭ എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി ശശികല അദ്ധ്യത വഹിച്ചു.

മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നു 196.50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കായംകുളം നഗരസഭ 

വാർഡ് 1 ചെട്ടിയത്ത് ചേലിക്കുളങ്ങര റോഡ്,ചേലിക്കുളങ്ങര പറയന്റെതറ റോഡ്,

വാർഡ് 18 ഐക്കര ജംഗ്ഷൻ റോഡ് ഇന്റർലോക്ക് പാകൽ,

വാർഡ് 31 നാടിയൻ പറമ്പിൽ കൊച്ചു കിട്ടൻ റോഡ്,

വാർഡ് 33 കൃഷ്ണൻ വൈദ്യൻ റോഡ് ഇന്റർലോക്ക് പാകൽ,

വാർഡ് 42 ഞാവക്കാട് പുത്തൻ വീട്ടിൽ ജംഗ്ഷൻ റോഡ്,

വാർഡ് 2 പി എച്ച് ജാഫർകുട്ടി റോഡ് ഇന്റർലോക്ക് പാകൽ,

വാർഡ് 5 ചെമ്പകപ്പള്ളി നൈനാരേത്ത് റോഡ്,

വാർഡ് 4 ഷെഹീദാർ പള്ളി കൂട്ടേത്തറ റോഡ്,

നബാഡ് പദ്ധതിയിൽ ഉറപ്പെടുത്തി 498 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ടെക്ക്സ്മോ ജംഗ്ഷൻ ഷെഹീദാർ പള്ളി റോഡ്, സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 299.32 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച നഗരസഭ വാർഡ് 31,32 സിഎസ്ഐ ചർച്ച് റോഡ്,

വാർഡ് 25, 26 ഇല്ലിക്കുളം ചെന്തിട്ട റോഡ്,

വാർഡ് 23, 28 കുന്നത്ത് കോയിക്കൽ പ്ലാക്കാട്ട് റോഡ്,

വാർഡ് 22,25 നരിക്കാവിൽ റോഡ്,

വാർഡ് 23,28 പ്ലാക്കാട്ട് പുള്ളിക്കണക്ക് LP സ്കൂൾ റോഡ്,

വാർഡ് 15,20 തെന്നാട്ട് നാടാലയ്ക്കൽ റോഡ്,

വാർഡ് 44, കറുക ജംഗ്ഷൻ കാവുംപുറത്ത് റോഡ്,

വാർഡ് 16,17 കൊല്ലശ്ശേരിൽ റെയിൽവേ സ്റ്റേഷൻ റോഡ്,

വാർഡ് 18 കൊയ്പ്പള്ളി കാരാഴ്മ ഹൈസ്കൂൾ ഗുരുമന്ദിരം റോഡ്,

വാർഡ് 19 കുഴിക്കാല-കോള ഭാഗത്ത് റോഡ്, കണ്ണോലിൽ മണ്ണമ്പള്ളിൽ റോഡ്, 

വാർഡ് 6 കൊല്ലംപറമ്പിൽ കിണർ മുക്ക് റോഡ്, 

വാർഡ് 2 ഇടശ്ശേരി ജംഗ്ഷൻ പിച്ചിനാട്ട് എന്നീ റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നടന്നത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ് ,സ്ഥിരം സമിതി അംഗങ്ങളായ പി എസ് സുൽഫിക്കർ, മായാദേവി,എസ് കേശുനാഥ്, ഷാമിലഅനിമോൻ,നഗരസഭ കൗൺസിലറന്മാരായ നാദിർഷ ചെട്ടിയത്ത്, ഷാമില സിയാദ്,രാജശ്രീ കമ്മത്ത്,ലേഖ മുരളീധരൻ,ആർ ബിജു,ഗംഗ ദേവി, വിജയശ്രീ,സി എ അഖിൽകുമാർ,സൂര്യബിജു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !