തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്നാണ് കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനെത്തിയപ്പോള്‍ ജോസ് കെ മാണി പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.