ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് നിരക്ക് കൂട്ടി. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിക്കുക. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടുപൈസയും കൂട്ടും. വര്‍ഷങ്ങള്‍ക്കുശേഷമാണ് റെയില്‍വെ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവുണ്ടായിരിക്കുന്നത്.
സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുളള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ് ടിക്കറ്റുകാര്‍ക്ക് നിരക്കുവര്‍ധനവ് ഉണ്ടാകില്ലഅടുത്തിടെ ജൂലൈ ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ ഉത്തരവിറക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന തത്കാല്‍ സ്കീം പ്രകാരമുളള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴി അംഗീകൃത ഉപയോക്താക്കള്‍ക്കു മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുളളുവെന്നായിരുന്നു റെയില്‍വെ അറിയിച്ചത്.കിലോമീറ്ററിന് ഒരു പൈസ, വര്‍ഷങ്ങള്‍ക്കുശേഷം ടിക്കറ്റ് നിരക്ക് പുതുക്കി റെയില്‍വെ.
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.