ആലപ്പുഴ: ചാരുംമൂട് പന്നിക്കെണിയില്‍ വീണ് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അയൽവാസിയായ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. സംഭവത്തില്‍ ചാരുംവിള ജോണ്‍സനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോണ്‍സന്റെ പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് കര്‍ഷകന് ഷോക്കേറ്റത്.
Lമനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നിലവില്‍ ജോണ്‍സനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കെഎസ്ഇബിയുടെ പരാതി കൂടി ലഭിച്ച ശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇന്നലെയാണ് ആലപ്പുഴ ചാരുംമൂടില്‍ താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ പിള്ള (63) പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ കൊടുവര വയലിലെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു സംഭവംവയലിലേക്ക് പോയ പിതാവിനെ കാണാതായതോടെ തിരക്കി ഇറങ്ങിയ മകളാണ് ശിവൻകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോൺസൺ്റെ കൃഷി ഭൂമിയിലാണ് ശിവൻകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ജോൺസൺ്റെ കൃഷി ഭൂമിക്ക് സമീപമാണ് ശിവൻകുട്ടിയുടെയും കൃഷിയിടം. ഇവിടേക്ക് പോകുന്നതിനിടയിലാണ് ശിവൻകുട്ടിയ്ക്ക് ഷോക്കേറ്റത്. ശിവൻകുട്ടിയുടെ കാലിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ട് കൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.