മൂന്നാര്‍: എഴുത്തുകാരനും ഗവേഷകനുമായ പ്രഭാഹരന്‍ കെ. മൂന്നാര്‍ എഴുതിയ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ചരിത്രം 'മലങ്കാട്' പുറത്തിറങ്ങി. തേയിലത്തോട്ടങ്ങളില്‍ അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട തൊഴിലാളികളുടെ ജീവിത സമര ചരിത്രമാണ് 'മലങ്കാട്' എന്ന തോട്ടം തൊഴിലാളികളുടെ ആത്മകഥ പറയുന്നത്.
തോട്ടം തൊഴിലാളി കുടുംബത്തില്‍ ജനിച്ച് നിരവധി പ്രതികൂല സാഹചര്യങ്ങളോട് പോരാടിയ പ്രഭാഹരന്റെ വിദ്യാഭ്യാസ ജീവിതവും ഗവേഷണകാലവുമെല്ലാം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പിഎച്ച്ഡി പൂര്‍ത്തിയാക്കി അധ്യാപകനായി ജോലി ചെയ്യുന്ന പ്രഭാഹരന്‍ തന്റെ പൂര്‍വികരുടെ ചരിത്രമെഴുതുമ്പോള്‍, വര്‍ത്തമാന കേരളത്തില്‍ ഏറ്റവും ചൂഷണമനുഭവിക്കുന്ന ഒരു ജനതയുടെ ജീവിത ചിത്രമാണ് അടയാളപ്പെടുന്നത്.കൊളോണിയല്‍ ചരിത്ര രചനകള്‍ ഒഴിവാക്കിയ മനുഷ്യരുടെ കഥകള്‍ കൂടിയാണ് 'മലങ്കാട്'വ്യവസായികമായും ടൂറിസം സ്പോട്ട് എന്ന നിലയ്ക്കും മാത്രം കേരളീയ ഭൂപടത്തില്‍ പച്ചപിടിച്ചുകിടക്കുന്ന മൂന്നാറില്‍ നിന്ന്, അവിടുത്തെ യഥാര്‍ത്ഥ ജീവിതം കണ്ടെടുക്കുകയാണ് 'മലങ്കാട്'. കേരളത്തിന്റെ ചരിത്രത്തിലെ ഒരു അദൃശ്യ ഭൂപടം ഇതിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തുന്നു. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം വിപണിയില്‍ ലഭ്യമാണ്.അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട തോട്ടം തൊഴിലാളികളുടെ ചരിത്രം "മലങ്കാട"' പുറത്തിറങ്ങി.
0
ഞായറാഴ്ച, ജൂൺ 22, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.