തിരുവനന്തപുരം: ദാരിദ്ര്യവും പഞ്ഞവും കൊണ്ടു ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ല ഇനിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുതിയ ബസുകള്‍ ഈ മാസം അവസാനം എത്തും. ഏറ്റവും അത്യാധുനിക വണ്ടിയാണ് വാങ്ങാന്‍ പോകുന്നതെന്നും കെഎസ്ആര് ടി സി യുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ വണ്ടികളാണ് ഇവയെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍ ഇതിനോടകം ഹിറ്റ് ആണ്. മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസ് 52 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. കെഎസ്ആര്‍ടിസി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടികാട്ടി.കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഒരുമിച്ച് നല്കാന് കഴിഞ്ഞു. മുഴുവന്‍ പണവും ഒറ്റ അക്കൗണ്ടില്‍ എത്തുന്ന തരത്തില്‍ ക്രമീകരിച്ചു.രാഷ്ട്രീയം പറയുകയല്ല. ജീവനക്കാര്‍ക്ക് തന്നെ വിശ്വസിക്കാമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിയില്‍ 'ചലോ ആപ്പ്' വരാന്‍ പോവുകയാണ്. ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം അടക്കം എല്ലാ വിവരങ്ങളും ഫോണില്‍ ലഭിക്കും. ആപ്പ് വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവും.ബസ് കൃത്യസമയത്ത് തന്നെ യാത്ര ആരംഭിക്കണം. വൈകിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി സൂചിപ്പിച്ചു. കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡും വിതരണം വൈകാതെ വിതരണം ചെയ്യും. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ സ്മാര്‍ട്ട് കാര്‍ഡ് പത്താം ക്ലാസ് വരെ ഉപയോഗിക്കാം. ഒരു മാസം 25 ദിവസം കുട്ടിക്ക് സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിക്കാം. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാവും കാര്‍ഡ് നല്‍കുക.
അംഗപരിമിതര്‍ക്കും കാര്‍ഡ് സംവിധാനം കൊണ്ടുവരും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്ആര്‍ടിസി അവസാനിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു കെഎസ്ആര്‍ടിസി കൊറിയര്‍ വീട്ടില്‍ കൊണ്ട് നല്കുന്ന സംവിധാനം കൊണ്ടുവരും. മദ്യപിച്ചുവാഹനം ഓടിക്കുന്നത് തടയാന്‍ കൊണ്ടുവന്ന ബ്രീത് അനലൈസര്‍ അട്ടിമറിക്കാന്‍ ചിലര്‍ അരിഷ്ടവും ഹോമിയോ ഗുളികയും കൊണ്ടുവന്നു.അരിഷ്ടം കുടിച്ച് പനിമാറ്റുന്നുവെന്നൊന്നും പറഞ്ഞുവരേണ്ടതില്ല. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി താക്കീത് നല്കി. എന്നാല്‍ ജീവനക്കാരുടെ കഞ്ഞിയില്‍ പാറ്റയിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.