പാലാ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ അൽഫോൻസാ കോളജിൽ പരിസ്ഥിതി ദിനാചരണം നടത്തി. പാരിസ്ഥിതിക സംരക്ഷണത്തിനും ഹരിത കേരളം എന്ന സ്വപ്നത്തിനും വേണ്ടി പാലാ അൽഫോൻസാ കോളജിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ വൃക്ഷത്തൈ നടീൽ പരിപാടി വിജയകരമായി പൂർത്തിയായി.
കോളജിന്റെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ഏദൻ ഓഫ് എസിപി" എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചത്. കോളജിന്റെ എൻഎസ്എസ് യൂണിറ്റ് അരുണാപുരം എൽപി സ്കൂളിൽ മരത്തൈകൾ നട്ടു. ഇതോടൊപ്പം കോളജിലെ ഗാന്ധി ഫോറവും കോളജ് കാമ്പസിൽ തൈ നടീൽ നടത്തിയൂണിയനും സ്പോർട്സ് ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റും കൊമേഴ്സ് ഡിപ്പാർട്ടുമെന്റും ഈ പരിപാടിയിൽ പങ്കാളികളായി. ഭാവി തലമുറകൾക്ക് മലിനീകരണമില്ലാത്ത ശുദ്ധമായ പരിസ്ഥിതി ലഭ്യമാക്കുന്നതിനുള്ള ഈ ശ്രമത്തിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ പിൻതുണ ലഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.