പ്രതികൂല കാലാവസ്ഥ ഇൻഡിഗോ വിമാനത്തിൻ്റെ ലാൻഡിംഗ് വൈകിച്ച് പൈലറ്റ്.

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിൻ്റെ ലാൻഡിംഗ് പൈലറ്റ് വൈകിച്ചു. റായ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന 6E 6313 വിമാനത്തിൻ്റെ ലാൻഡിംഗാണ് വൈകിയത്.

റായ്പൂരിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.05 ന് എത്തിച്ചേരേണ്ട ഇൻഡിഗോ വിമാനമായിരുന്നു ഇത്. ശക്തമായ കാറ്റ് കാരണം 5.43 നാണ് വിമാനം ലാൻഡ് ചെയ്തത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ വിമാനം ലാൻഡിംഗ് ചെയ്യാൻ കഴിയില്ലയെന്ന് പൈലറ്റ് വ്യക്തമാക്കി.
വിമാനം വീണ്ടും ഉയരത്തിലേക്ക് ഉയർത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിമാനം ശക്തമായി കുലുങ്ങുമ്പോൾ യാത്രക്കാർ നിലവിളിക്കുന്നതും ക്യാബിനുള്ളിൽ നിന്ന് എടുത്ത വീഡിയോയിൽ കാണാം. ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായതെന്നും കാലാവസ്ഥാ വകുപ്പ് (IMD) പറഞ്ഞു. ഡൽഹിയിലെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതായും രണ്ട് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതായും റിപ്പോർട്ടുണ്ട്.

വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലത്തിൽ വൈകുന്നേരം 4.30 ഓടെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും പ്രഗതി മൈതാനത്ത് 76 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു .ഇന്നും ഇടിമിന്നലോട് കൂടിയ മഴയും, ശക്തമായ കാറ്റും (മണിക്കൂറിൽ 40-50 കിലോമീറ്റർ) ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !