വിവിധ ഭാഷകളിൽ പവൻ കല്യാൺ സിനിമ ഹരി ഹര വീരമല്ലു റിലീസിന് ഒരുങ്ങുന്നു.

പവൻ കല്യാൺ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് സിനിമയാണ് ഹരി ഹര വീരമല്ലു. വളരെ കാലമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ റിലീസ് തീയതി പലതവണയായി മാറ്റിവച്ചിരുന്നു. ജൂണിലായിരുന്നു നേരത്തെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ചിത്രം ജൂലൈ 24 ന് ആഗോള തലത്തിൽ പുറത്തിറങ്ങും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഈ പവൻ കല്യാൺ സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് നിക്ക് പവല്‍ ആണ്.
റിപ്പോർട്ടുകൾ പ്രകാരം 250 കോടിയാണ് സിനിമയുടെ ബജറ്റ്. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്.

 മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് ജൂലൈയിൽ റിലീസിനൊരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന പവൻ കല്യാൺ സിനിമയാണിത്. 2023 ൽ പുറത്തിറങ്ങിയ 'ബ്രോ' ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പവൻ കല്യാൺ സിനിമ.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !