അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്‌ലൈറ്റ് തകർന്ന് 280ലേറെ പേര്‍ മരണപ്പെട്ട സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു ഇത്. മരിച്ചവരുടെ കൂട്ടത്തില്‍ യുവ ഗായകൻ സാഗർ പട്ടീലിന്റെ കാമുകിയുമുണ്ടായിരുന്നു.
മരണപ്പെട്ട ഒരു എയർഹോസ്റ്റസായിരുന്നു അദ്ദേഹത്തിന്റെ കാമുകി. കാമുകി മരണപ്പെട്ടതിന്റെ ദുഖം അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പ്രകടമാക്കിയിരുന്നു. കാമുകിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കാവ്യത്മകമായ അടികുറിപ്പുകളും ഹൃദയഭേദകമായ പോസ്റ്റുകളുമെല്ലാം സാഗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ പോസ്റ്റുകളെ എമ്പതിയോടെയും സിമ്പതിയോടെയുമെല്ലാം ആളുകള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞതോടെ സാഗറിന്റെ പോസ്റ്റുകളോടുള്ള ആളുകളുടെ റിയാക്ഷന്‍ മാറിയിരിക്കുകയാണ്.നേരത്തെ ഒരു സാധാ അക്കൗണ്ടായിരുന്നു ഗായകന്റേത്. എന്നാൽ റീച്ച് കിട്ടിയതോടെ അത് ഒരു വേരിഫൈഡ് പ്രൊഫൈലായി മാറി. ഇതിനൊപ്പം സാഗർ പട്ടീലിന്റെ ഫോളോവേഴ്‌സിലും വർധനവുണ്ടായി. എന്നാല്‍ കാമുകി മരണപ്പെട്ടതിനെ കുറിച്ചുള്ള പോസ്റ്റുകളിൽ ട്രെൻഡിങ് പാട്ടുകളും മറ്റ് എഡിറ്റുകളുമെല്ലാം വന്നപ്പോൾ ആളുകൾ വിമർശനങ്ങളുമായെത്തി.കമന്റ് ബോക്‌സിൽ സാഗറിനെ വിമർശിച്ചും കളിയാക്കിയും ആളുകളെത്തുന്നുണ്ട്. പ്രശസ്തി നേടാനുള്ള ഒരു സ്ട്രാറ്റജി മാത്രമായിരുന്നു ഇതെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ഇത്രയും വലിയ നഷ്ടത്തിനിടയിൽ ആരെങ്കിലും ബ്ലൂ ടിക്ക് നേടാനായി ശ്രമിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. ഈ ഡിജിറ്റൽ ഡ്രാമ എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുന്ന വേദനയെ പലരും പല രീതിയിലാണ് മറികടക്കുക എന്നും അതിനെ വിമര്‍ശിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്സാഗർ പട്ടീലിന്റെ എയർഹോസ്റ്റസായിരുന്ന കാമുകി മരണപ്പെട്ടതിന്റെ ദുഖം, പ്രശസ്തി നേടാനുള്ള ഒരു സ്ട്രാറ്റജി മാത്രമായിരുന്നുവെന്ന്.
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.