ലകനൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിഞ്ഞ 32 കാരന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് സൗത്ത് മേഖലയിലാണ് സംഭവം. പ്രതിയായ ശിവം എന്ന തനുവിനെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു തനു അറസ്റ്റിലായത്. എന്നാല്‍ ജൂണ്‍ 17 ന് ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വീട്ടില്‍ എത്തിയ തനു വിഷാദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. അങ്ങനെയിരിക്കെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ശനിയാഴ്ച രാത്രിയില്‍ തനു തൂങ്ങി മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.