ന്യൂജേഴ്‌സി: വിവാഹത്തിനായി അമേരിക്കയിലെത്തിയ 24 കാരിയായ ഇന്ത്യൻ യുവതിയെ കാണാനില്ലെന്ന് പരാതി. ജൂൺ 20ന് ഇന്ത്യയിൽ നിന്ന് ന്യൂജഴ്സിയിലെത്തിയ സിമ്രാൻ (24) എന്ന യുവതിയെ കാണാനില്ലെന്നാണ് പരാതി. ന്യൂജേഴ്‌സി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 20നാണ് സിമ്രാൻ ന്യൂജഴ്സിയിൽ എത്തുന്നത്. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ സിമ്രാന്റെ സിസിടിവി ദൃശ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ പരിശോധിച്ചുകൊണ്ട് ആരെയോ കാത്തുനിൽക്കുന്ന യുവതിയുടെ ദൃശ്യമാണ് കണ്ടെത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വിവാഹത്തിന്റെ പേരിൽ അമേരിക്കയിൽ എത്താനുളള ശ്രമമാണോ യുവതി നടത്തിയതെന്ന് പൊലീസിന് സംശയിക്കുന്നുണ്ട്. യുവതിക്ക് അമേരിക്കയിൽ ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അമേരിക്കയിലെത്തിയതിന് ശേഷം സിമ്രാൻ പുതിയ ഫോൺ കണക്ഷൻ എടുത്തതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ലന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.