അടുത്ത വർഷം ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയുടെ തത്സമയം സോണി സ്പോർട്സ് നെറ്റ്‍വർക്കിൽ കാണാം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെയാണ് സോണി സ്പോർട്സ് ഇക്കാര്യം ക്രിക്കറ്റ് ആരാധകരെ അറിയിച്ചത്
2026 ഒക്ടബോർ-നവംബർ മാസങ്ങളിലായി അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങിയതാണ് പരമ്പര. ന്യൂസിലാൻഡിലാണ് പരമ്പര നടക്കുക. അതിനിടെ ഇതിന് മുമ്പ് 2026 ജനുവരിയിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്.കഴിഞ്ഞ ആഴ്ചയാണ് ന്യൂസിലാൻഡിന്റെ ഇന്ത്യൻ പരമ്പരയ്ക്കുള്ള വേദിയും തിയതിയും ബിസിസിഐ പ്രഖ്യാപിച്ചത്. ആദ്യം ഏകദിന മത്സരങ്ങളാണ് നടക്കുക. ജനുവരി 11ന് നടക്കുന്ന ആദ്യ മത്സരത്തിന് ബറോഡ വേദിയാകും.പിന്നാലെ ജനുവരി 14ന് രാജ്കോട്ടിൽ രണ്ടാം ഏകദിനവും ജനുവരി 18ന് ഇൻഡോറിൽ പരമ്പരയിലെ അവസാന ഏകദിനവും നടക്കും.ജനുവരി 21 മുതലാണ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. നാഗ്പൂരിലാണ് ആദ്യ ട്വന്റി 20 നടക്കുക. ജനുവരി 23ന് റായ്പൂരിൽ രണ്ടാം ട്വന്റി 20 മത്സരം നടക്കും. ജനുവരി 25ന് ഗുവാഹത്തിയിലാണ് മൂന്നാം ട്വന്റി 20. നാലാം ട്വന്റി 20യ്ക്ക് ജനുവരി 28ന് വിശാഖപട്ടണം വേദിയാകും. ജനുവരി 31ന് തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ട്വന്റി 20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് സമാപനമാകുക.ബിസിസിഐ പ്രഖ്യാപിച്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര 2026 ൽ തത്സമയം സോണി സ്പോർട്സ് നെറ്റ്‍വർക്കിൽ കാണാം.
0
ഞായറാഴ്ച, ജൂൺ 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.