ഐപിഎല്‍ ഫൈനലില്‍ വിരാട് കോഹ്‌ലിയുടെയും,ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ലയണല്‍ മെസ്സിയുടെയും സാമ്യതകള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ.

ലുസെയ്‌ലില്‍ ലയണല്‍ മെസ്സിയുടെ സ്വപ്‌നം പൂവണിഞ്ഞതുപോലെ വിരാട് കോഹ്‌ലിയുടെ കിരീടമോഹത്തിന് അഹമ്മദാബാദില്‍ പൂര്‍ണത കൈവന്നിരിക്കുകയാണ്. 2008 മുതല്‍ 2026 വരെ നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്‌ലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കാവ്യനീതി.

ഐപിഎല്ലിന്റെ 18-ാം സീസണില്‍ കോഹ്‌ലിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ഫുട്‌ബോള്‍ ഇതിഹാസമായ മെസ്സി മറ്റെല്ലാം വെട്ടിപ്പിടിച്ചിട്ടും ലോകകപ്പ് നേടിയില്ലെന്ന പരിഹാസത്തിന് പാത്രമായിരുന്നു. 

ഫുട്‌ബോളിന്റെ മിശിഹാ ഒരുതവണയെങ്കിലും ലോകകപ്പ് ഉയര്‍ത്തുന്നതുകാണാന്‍ ആരാധകരെല്ലാവരും കാത്തിരുന്നുകാണണം. ആ നീണ്ട കാത്തിരിപ്പിനാണ് 2022 ഖത്തര്‍ ലോകകപ്പില്‍ അവസാനമായത്. വിരാട് കോഹ്‌ലിയും ഐപിഎല്‍ കിരീടമില്ലെന്ന പരിഹാസങ്ങള്‍ക്കൊടുവിലാണ് കന്നിക്കപ്പില്‍ മുത്തമിട്ടത്.

മെസ്സി ഫുട്‌ബോള്‍ ലോകകപ്പ് ഉയര്‍ത്തുന്നതുപോലെ, സച്ചിന്‍ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുന്നതുപോലെ കോഹ്‌ലി ഐപിഎല്‍ കിരീടമുയര്‍ത്തുന്നതു കാണാനും, ഇതിഹാസങ്ങളുടെ കരിയറിന് പൂര്‍ണത വരാനും ഓരോ ആരാധകനും അത്രകണ്ട് മോഹിച്ചിട്ടുണ്ടാകും. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ലയണല്‍ മെസ്സിയുടെയും ഐപിഎല്‍ ഫൈനലില്‍ വിരാട് കോഹ്‌ലിയുടെയും വിജയങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍ കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ. 

ലുസെയ്ല്‍ സ്‌റ്റേഡിയത്തിലെ ലോകകപ്പ് കലാശപ്പോരില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മെസ്സിയും മുഖംപൊത്തി മൈതാനത്ത് വിതുമ്പുകയായിരുന്നു. ഐപിഎല്‍ ഫൈനലില്‍ പഞ്ചാബിനെതിരെ ബെംഗളൂരു വിജയമുറപ്പിച്ച നിമിഷം കോഹ്‌ലിയും വികാരാധീനനായി മുട്ടുകുത്തിയിരിക്കുകയാണ് ചെയ്തത്.

ഇനിയും തീര്‍ന്നില്ല സാമ്യതകള്‍. ഫിഫ ലോകകപ്പില്‍ 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മെസ്സി കന്നികപ്പുയര്‍ത്തുന്നതെങ്കില്‍ വിരാട് കോഹ്‌ലിയുടെ ഐപിഎല്‍ കന്നികിരീടമെന്ന മോഹം സാക്ഷാത്കരിക്കപ്പെടുന്നത് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മൂന്ന് തവണ ഫൈനലിലെത്തിയതിന് ശേഷമാണ് മെസ്സിയും കോഹ്‌ലിയും തങ്ങളുടെ മോഹകിരീടം സ്വന്തമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !