സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഉച്ചയ്ക്കു ശേഷവും ഇടിവ്. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു തവണയായി 1080 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 1120 രൂപയുടെ കുറവാണ് സ്വര്‍ണവിപണിയില്‍ ഉണ്ടായിരിക്കുന്നത്.
ഇറാന് ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണവില വീണ്ടും ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും ട്രംപിന്റെ യുദ്ധ നിര്‍ത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.