കോട്ടയം: പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണൻ(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് കണ്ടെത്തൽ. മുൻ വൈരാഗ്യമാണ് കൊലപാതക കാരണം.
നിരന്തരം കളിയാക്കുന്നതിലും ജാതി വിളിച്ച് അധിക്ഷേപിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 2-ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്. മസ്തിഷ്ക അണുബാധയെ തുടർന്നായിരുന്നു മരണം. മർദ്ദനത്തിൽ തലക്കേറ്റുണ്ടായ ക്ഷതം പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയെന്നാണ് കണ്ടെത്തൽ.പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം,രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ, ജാതി വിളിച്ച് അധിക്ഷേപിച്ചതിലുമുള്ള മുൻവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചത്.
0
ബുധനാഴ്ച, ജൂൺ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.