ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ തന്നെ വിശ്വസിച്ച് സിനിമ കാണാം എന്ന് പറയുകയാണ് ധനുഷ്.
ഫുൾ കോൺഫിഡൻസിൽ സിനിമയെക്കുറിച്ച് പറയുന്ന ധനുഷിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കുബേര സ്പെഷ്യൽ ചിത്രമാണ്. തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ്. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ്. നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും, എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. എന്നെ വിശ്വസിച്ച് നിങ്ങൾക്ക് സിനിമ കാണാം,' ധനുഷ് പറഞ്ഞു. നേരത്തെ സിനിമയുടെ സംവിധായകനെക്കുറിച്ചും ധനുഷ് പറഞ്ഞിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.കോവിഡ് സമയത്തതാണ് സിനിമയുടെ കഥ കേട്ടതെന്നും ആരാണ് ശേഖര്‍ കമ്മൂല എന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും ധനുഷ് പറഞ്ഞു. മികച്ച സംവിധായകൻ ആണെന്ന് അഭിപ്രായം അറിഞ്ഞപ്പോൾ സന്തോഷം തോന്നി. പൊരിവെയിലത്ത് നടുറോഡിൽ തന്നെ പിച്ച എടുപ്പിച്ച് ചിത്രീകരണം നടത്തിയതിനെ കുറിച്ചും താരം തമാശയോടെ പരാമര്‍ശിച്ചു.അതേസമയം, ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക ശ്രീനിവാസ് ആര്‍ ആണ്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത കുബേര റിലീസിനൊരുങ്ങുന്നു എന്നെ വിശ്വസിച്ച് നിങ്ങൾക്ക് സിനിമ കാണാം,'ധനുഷ്
0
ബുധനാഴ്ച, ജൂൺ 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.