ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കാനഡയിലേക്ക്,.ഇറാൻ ഇസ്രയേൽ.സംഘർഷംവിഷയമായേക്കും..

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കാനഡയിലേക്ക്,.ഇറാൻ ഇസ്രയേൽ.സംഘർഷംവിഷയമായേക്കും..

കാനഡ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലേക്ക്. ഉച്ചകോടിയിൽ ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെയും മോദി കണ്ടേക്കും.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ സാഹചര്യം ഉച്ചകോടിയിൽ പ്രധാന ചർച്ചയാക്കാനാണ് സാധ്യത. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ഇന്ത്യ ഉച്ചകോടിയിൽ അറിയിക്കും. കാനഡയിലെ കനാനസ്‌കിസിലാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുന്നത്. നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോദിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്. സംഘർഷ വിഷയം ഉന്നയിക്കുന്നതിന് പുറമെ ഊർജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.
അതേസമയം ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന വിദേശ പര്യടനം തുടരുകയാണ്. ഇന്നലെ വൈകിട്ട് സൈപ്രസിലെത്തിയ മോദിയെ സൈപ്രസ് പ്രസിഡന്‍റ് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോ ഡുലീദസുമായി മോദി ചർച്ച നടത്തി.

അവിടെ നിന്നാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കടുക്കുന്നതിനായി കാനഡയിലേക്ക് തിരിച്ചത്. ഉച്ചകോടിക്ക് ശേഷം മോദി ക്രൊയേഷ്യൻ റിപ്പബ്ലിക്കിലേക്ക് പോകും. തുടർന്ന് പ്രസിഡന്റ് സോറൻ മിലനോവിച്ചും പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും കൂടിക്കാഴ്ച നടത്തും. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത് ഇതാദ്യം എന്ന പ്രത്യേകത കൂടി മോദിയുടെ ക്രൊയേഷ്യൻ സന്ദർശനത്തിന് ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network