ഗാസ: ഭക്ഷണത്തിന് കാത്തിരുന്ന പലസ്തീനികൾക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേലിന്റെ കണ്ണില്ലാ ക്രൂരത. ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 32 പലസ്തീനുകള്‍ കൊല്ലപ്പെട്ടു.
200 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഗാസയിലെ റഫായില്‍ ഇന്ന് രാവിലെ നടന്ന ആക്രമണത്തിലാണ് 31 പേര് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ഗാസ സിറ്റിയിലെ നെറ്റസാരിം ഇടനാഴിയിലെ സഹായ വിതരണ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാൾ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെയും അമേരിക്കയുടെയും പിന്തുണയും സഹായവുമുള്ള വിവാദമായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ജിഎച്ച്എഫ്) ഗ്രൂപ്പാണ് സഹായം വിതരണം ചെയ്യുന്നത്. നിഷ്പക്ഷതയില്ലെന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭയും മറ്റ് സഹായ ഗ്രൂപ്പുകളും ജിഎച്ച്എഫുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഗാസ മുഴുവന്‍ പിടിച്ചെടുക്കുകയെന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാനാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ആരോപണവുമുണ്ടായിരുന്നു. സഹായ വിതരണം മരണക്കെണിയാകുന്നുവെന്ന് പലസ്തീന് അഭയാര്‍ത്ഥികളുടെ യുഎന്‍ ഏജന്‍സിയുടെ തലവന്‍ ഫിലിപ്പീ ലസ്സാറിനി പറഞ്ഞു.അതേസമയം സാധാരണക്കാര്‍ക്ക് നേരെ വെടിവെച്ചില്ലെന്നും പ്രാഥമിക അന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേല്‍ സൈന്യത്തിനെതിരെയുള്ള ഗുരുതര ആരോപണങ്ങളടക്കമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും സൈന്യം പറഞ്ഞു. പലസ്തീനികള്‍ ഭക്ഷണം ശേഖരിക്കാന്‍ വന്നപ്പോള്‍ ഇസ്രയേല്‍ സൈന്യം മുന്നിറിയിപ്പ് വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച ജിഎച്ച്എഫ് എന്നാൽ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.ഇസ്രയേലിന്റെ കണ്ണില്ലാ ക്രൂരത, ഭക്ഷണത്തിന് കാത്തിരുന്ന ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങളിൽ ആക്രമണം
0
തിങ്കളാഴ്ച, ജൂൺ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.