നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തുവരാനിരിക്കെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു.
ഇടതുപക്ഷത്തെ തോല്പിക്കണം എന്ന ഉദ്ദേശത്തോടുകൂടി വലതുപക്ഷത്തിന് വോട്ട് ചെയ്തവരുണ്ട്. അവസാന ഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായി പരിശ്രമിച്ചു. ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ബിജെപി നേടിയത് 8595 വോട്ടുകളാണ്. അതില്‍ നിന്ന് പിന്നോട്ടുപോകില്ല. 20,000 മുതല്‍ 25,000 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണത്തിന് കാര്യമായ സമയം ലഭിച്ചില്ല. കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുമായിരുന്നു. ടൈറ്റ് ഷെഡ്യൂളാണ് ബിജെപി നല്‍കിയത്.പി വി അന്‍വര്‍ രാജിവെച്ച സമയം മുതല്‍ യുഡിഎഫ് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എല്‍ഡിഎഫും അതേ രീതിയില്‍ പ്രവര്‍ത്തിച്ചു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എംഎല്‍എമാരും മുന്‍ എംപിമാരുമെല്ലാം മണ്ഡലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും സജി ചെറിയാനും ക്രിസ്ത്യന്‍ വീടുകളിലും മന്ത്രി വി അബ്ദുറഹിമാന് മുസ്ലിം വീടുകളിലും കയറിയിറങ്ങി. എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചതെന്നും അതിന്റെ ഫലം കാണുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.വോട്ട് വിഹിതം ഉയര്‍ന്നാല്‍ അതിന്റെ പ്രധാന ഘടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസന പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിച്ചു. അതാണ് വലിയ കാര്യം. അദ്ദേഹത്തെ മുന്‍ നിര്‍ത്തിയാണ് വോട്ട് ചോദിച്ചത്. അതാണ് വലിയ കാര്യം. മോദിക്ക് കരുത്തു നല്കാന് പലരും വോട്ട് ചെയ്തു. നരേന്ദ്ര മോദിയെ കുറിച്ച് പലര്‍ക്കും വലിയ അഭിപ്രായമാണ്. പല പാര്‍ട്ടിയില്‍ നിന്നുള്ളവരും വിളിച്ച് നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ട് തനിക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. ഒരു വോട്ട് അധികം കിട്ടിയാലും നരേന്ദ്ര മോദിയുടെ വിജയമാണെന്നും മോഹന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തുBJP വോട്ടുകൾ UDF ന് മറിച്ച് കുത്തിയവരുണ്ടെന്ന് എൻ ഡി എ സ്ഥാനാർഥി മോഹന്‍ ജോര്‍ജ് .
0
ഞായറാഴ്ച, ജൂൺ 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.