ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വീണ് ആറ് മരണം.സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം,.ഇരുപതിലധികം വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: പൂനൈ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വീണ് ആറ് മരണം. ആറ് മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇരുപതിലധികം വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

മഴക്കാലത്ത് ഇവിടെ ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന സമയത്ത് നൂറോളം പേരാണ് പാലത്തില്‍ ഉണ്ടായിരുന്നത്. മിക്കവരും പാലത്തില്‍ പിടിച്ചു നിന്നാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് മാവല്‍ എംഎല്‍എ സുനില്‍ ഷേല്‍ക്കേ പറഞ്ഞു.

എന്‍ഡിആര്‍എഫ് സംഘവും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാദൗത്യം തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട 15 പേരെ രക്ഷപ്പെടുത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഉണ്ട്. അപകടത്തില്‍ വ്യക്തത വരാതെ അപകടത്തില്‍പ്പെട്ട ആളുകളുടെ എണ്ണം കൃത്യമായി പറയാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !