ഇന്റേണ്‍ഷിപ്പിന് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടു ഫോണും പഴ്സുമുള്‍പ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

ഇന്റേണ്‍ഷിപ്പിന് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടു ഫോണും പഴ്സുമുള്‍പ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

തൃശ്ശൂര്‍: മലയാളി വിദ്യാര്‍ത്ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടു. തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ഇന്റേണ്‍ഷിപ്പിന് പോയ നാല് വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഫോണും പഴ്സുമുള്‍പ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ ഒഡീഷ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദ്യ വര്‍ഷ എംടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഒരാള്‍ക്ക് തലയ്ക്ക് പരിക്കുണ്ട്. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവര്‍ന്നു.

രാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് നാട്ടിലേക്ക് വിവരങ്ങള്‍ അറിയിച്ചത്. ബിയര്‍ ബോട്ടിലും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അടുത്തദിവസംതന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network