ഓസ്ട്രേലിയൻ ടീമിന് ലോർഡ്സിൽ പരിശീലന അനുമതി നിഷേധിച്ചപ്പോൾ ഇന്ത്യൻ ടീമിന് അനുമതി നൽകിയെന്ന്.ഓസീസ് മാധ്യമങ്ങളുടെ ആരോപണം..

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും ഇംഗ്ലണ്ടിലുണ്ട്.

അതിനിടെ പരിശീലന വേദി സംബന്ധിച്ച് പുതിയൊരു വിവാദമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓസ്ട്രേലിയൻ ടീമിന് ലോർഡ്സ് മൈതാനത്ത് പരിശീലനം നടത്താൻ അനുമതി നിഷേധിച്ചുവെന്ന വിവാദമാണ് ഉയരുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഇനി മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. ഓസ്ട്രേലിയൻ ടീമിന് ലോർഡ്സിൽ പരിശീലന അനുമതി നിഷേധിച്ചപ്പോൾ ഇന്ത്യൻ ടീമിന് ലോർഡ്സിൽ പരിശീലനത്തിന് അനുമതി നൽകി എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആരോപിക്കുന്നത്.
ലോർഡ്സിൽ അനുമതി ലഭിക്കാത്തതിനെ തുടർന്നു ഓസീസ് ടീമിന് പരിശീലന വേദി തേടി മൂന്ന് മണിക്കൂറോളം സഞ്ചരിക്കേണ്ടി വന്നതായും ഓസീസ് മാധ്യമങ്ങൾ ആരോപിക്കുന്നു. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഈ മാസം 20 മുതലാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെത്തിയ ശേഷമുള്ള ആദ്യ പരിശീലന സെഷൻ കഴിഞ്ഞ ദിവസം ഇന്ത്യ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തുകയും ചെയ്തിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഓസീസിന് അനുമതി നിഷേധിക്കുകയും ഇന്ത്യക്ക് അനുമതി നൽകുകയും ചെയ്തതിന്റെ കാരണമെന്തെന്നു വ്യക്തമല്ല. എന്നാൽ വിവാദങ്ങളുണ്ടാതിന് ശേഷം ഓസ്ട്രേലിയക്ക് ലോർഡ്സിൽ പരിശീലന അനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !