സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തിൽ വടകര പുതുപ്പണത്ത് ഇന്ന് ഹർത്താൽ.

കോഴിക്കോട്: വടകര പുതുപ്പണത്ത് സിപിഐഎം-ബിജെപി ആക്രമണത്തിൽ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പുതുപ്പണത്ത് ഹ‍ർത്താൽ.

പുതുപ്പണം വെളുത്ത മല വായനശാലയുമായി ബന്ധപ്പെട്ട് വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെഎം ഹരിദാസൻ, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബേഷ് എന്നിവർക്കാണ് ആക്രമണത്തിൽ കുത്തേറ്റത്.
പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം ഉണ്ടായ സ്ഥലത്ത് നിലവിൽ പൊലീസ് കാവൽ ഏ‍ർപ്പെടുത്തിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !