ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്ന ദിനം.

ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്ന ദിനം. സംസ്ഥാനത്തിന്റെ പരിസ്ഥിതി മേഖലയെ സംബന്ധിച്ച പരിശോധന നടത്തി ഒരു ധവളപത്രം സർക്കാർ പുറത്തിറക്കിയിരുന്നു. കേരളത്തിന്റെ പ്രകൃതിയെ നിലനിർത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ധവളപത്രം.

പച്ചപ്പിന്റെ വീണ്ടെടുപ്പ് എന്നത് സർക്കാറിനെ സംബന്ധിച്ച് പരിസ്ഥിതി ദിനത്തിലെ കേവലമായ ഒരു ചിന്ത മാത്രമല്ല. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി ഹരിത കേരളാ മിഷൻ നടപ്പാക്കിയ പദ്ധതികൾ ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു.
10 നദികളെ ശുചിയാക്കി പുനരുജ്ജീവിപ്പിച്ചു എന്നത് പത്ത് ആവാസ വ്യവസ്ഥയെ വീണ്ടെടുക്കലായിരുന്നു. തരിശായിരുന്ന ഭൂമിയിൽ വിത്തെറിഞ്ഞപ്പോൾ നാം പുതിയ ആവാസവ്യവസ്ഥയെ കെട്ടിപ്പടുക്കുകയാണ് ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കൂടുതൽ ശക്തമായ ഇടപെടലുകൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്.

പരിസ്ഥിതിയും വികസനവും രണ്ട് ധ്രുവങ്ങളിലേക്ക് അകറ്റി നിർത്താനും ശ്രമിച്ചിട്ടില്ല. വികസന കാഴ്ചപ്പാടുകൾക്കൊപ്പം തന്നെ പരിസ്ഥിതി സൗഹൃദമാകാനുള്ള ഇടപെടലും നടത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലേക്ക് മുഴുവൻ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയാണ്. 3 കോടി വൃക്ഷതൈ സംസ്ഥാനമെമ്പാടും വച്ചു പിടിപ്പിക്കാനാണ് തീരുമാനം. വൃക്ഷതൈ നടുന്നതിൽ മാത്രമല്ല പരിസ്ഥിതിയോടുള്ള സ്നേഹം, അത് പരിപാലിക്കുന്നതിൽ കൂടിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !